Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നേടികൊടുക്കാന്‍ പ്രോസിക്യൂഷന്‍ ഇടപെടല്‍ മൂലം കഴിഞ്ഞെങ്കിലും കേസ് വാദിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അര്‍ഹിക്കുന്ന വക്കീല്‍ഫീസ് സര്‍ക്കാരില്‍നിന്നു ലഭിച്ചില്ല. പല കേസുകളിലും ലക്ഷങ്ങള്‍ മുടക്കി പുറമേനിന്ന് അഭിഭാഷകരെ നിയോഗിക്കുമ്പോഴാണ് ഈ കേസില്‍ ഇത്തരത്തിലുള്ള അവഗണന

05 APRIL 2023 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മധു വധക്കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നേടികൊടുക്കാന്‍ പ്രോസിക്യൂഷന്‍ ഇടപെടല്‍ മൂലം കഴിഞ്ഞെങ്കിലും കേസ് വാദിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അര്‍ഹിക്കുന്ന വക്കീല്‍ഫീസ് സര്‍ക്കാരില്‍നിന്നു ലഭിച്ചില്ല. പല കേസുകളിലും ലക്ഷങ്ങള്‍ മുടക്കി പുറമേനിന്ന് അഭിഭാഷകരെ നിയോഗിക്കുമ്പോഴാണ് ഈ കേസില്‍ ഇത്തരത്തിലുള്ള അവഗണന.പെരിയ ഇരട്ട കൊലകേസില്‍ സിബി ഐ വരാതിരിക്കാനായി ചിലവാക്കിയത് മൂന്നര കോടി രൂപയാണ്. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് സു്പ്രീം കോടതി അഭിഭാഷകരെ ഇറക്കിയും കോടികള്‍ മുടിച്ചു.സര്‍ക്കാരിന് താല്പര്യമുള്ള കേസുകള്‍ക്കായി എത്രകോടിയും മുടക്കാനും അവ കാലതാമസം കൂടാതെ എത്തിച്ചു കൊടുക്കാനും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുണ്ട്.

അട്ടപ്പാടിയിലെ ദരിദ്രനാരായണനായ മധുവിന്റെ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടണമെന്ന് സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലായിരുന്നു. സ്ഥലം എംഎല്‍എ പോലും സാക്ഷികളെ സ്വാധീനിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരുന്നത്. ശമ്പളം നല്കാതെ പ്രോസിക്യൂട്ടര്‍മാര്‍ കളഞ്ഞിട്ട് പോകുമെന്ന സര്‍ക്കാര്‍ ധാരണ തെറ്റിച്ചു കൊണ്ടാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുത്തത്.

13 മാസമായി രാജേഷ് എം.മേനോനാണ് കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത്. 147 തവണ ഹാജരായി. രേഖകള്‍ സംഘടിപ്പിക്കാനും മറ്റുമായി ഒട്ടേറെ യാത്രകള്‍ നടത്തി. ചെലവായ 1.88 ലക്ഷം രൂപയുടെ ബില്ലുകളും സമര്‍പ്പിച്ചു. ഇതില്‍ ആദ്യഘട്ടത്തില്‍ 47,000 രൂപയും പിന്നീട് ബാക്കിയും അനുവദിച്ചു. ചെലവായ ബില്‍ അനുവദിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ പ്രതിഫലമെന്ന നിലയിലാണ് ഈ തുക സര്‍ക്കാര്‍ അനുവദിച്ചത്.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കുന്നില്ലെന്ന പരാതി മധുവിന്റെ അമ്മ മല്ലി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചിട്ടുണ്ടായിരുന്നു . ഇതുവരെ 40ലേറെ തവണ രാജേഷ് എം മേനോല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ, അഭിഭാഷകന് നല്‍കിയിട്ടില്ല.

240 രൂപയാണ് അഭിഭാഷകന്‍ ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയില്‍ ചിലവിട്ടാല്‍ ലഭിക്കുന്ന ഫീസ്. അല്ലെങ്കില്‍ അത് 170 ആയി കുറയും. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. കേസ് ആവശ്യത്തിനായി ചെലവായ 1.88 ലക്ഷംയും രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോന്‍ നേരത്തെ കളക്ടര്‍ക്ക് കത്ത് നല്‍കിയത്. കേസിലെ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥ് ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്. സര്‍വ്വകലാശാല വിഷയത്തില്‍ സിറ്റിംഗിന് 15 ലക്ഷം രൂപയും ചിലവും നല്കിയിടത്താണ് 240 രൂപയുടെ നീതി മധുവിന് വാങ്ങി നല്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായെന്നതും വിചിത്രമാണ്.

താന്‍ ചെലവാക്കിയ തുക മാത്രമാണു ലഭിച്ചതെന്നും ഇത്രയും മാസങ്ങളിലെ പ്രയത്‌നത്തിന് ഒരു രൂപ പോലും ഫീസായി സര്‍ക്കാര്‍ അനുവദിച്ചില്ലെന്നും രാജേഷ് പറയുന്നു. പ്രതിഫലം എത്രയെന്നു പോലും നിശ്ചയിച്ചിട്ടില്ലെന്നും പറഞ്ഞു.മധു കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിമുറിയില്‍ കൊമ്പുകോര്‍ത്തത് ചൂടുള്ള വാഗ്വാദത്തിനാണ് വഴിവെച്ചത്.. പ്രോസിക്യൂഷന്‍ ആരോപിച്ച കൊലക്കുറ്റം തെളിയിക്കാനാവാത്തത് പ്രതിഭാഗത്തിന് വീണുകിട്ടിയ പിടിവള്ളിയായി. മാത്രമല്ല, രണ്ടു പ്രതികളെ കോടതി വിട്ടയച്ചതും പ്രതിഭാഗത്തിന്റെ വാദത്തിന് വീര്യം കൂട്ടി.

ഐ.പി.സി. 304 (രണ്ട്), 326, 367, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ 31 (ഡി) എന്നിവയാണ് കുറ്റക്കാരെന്ന് കണ്ട പ്രതികള്‍ക്ക് ചുമത്തിയ ശക്തമായ വകുപ്പുകള്‍. ഇവ യഥാക്രമം 10 വര്‍ഷംമുതല്‍ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി ശിക്ഷ ഏഴു വര്‍ഷത്തില്‍ ഒതുക്കി.

കൊലപാതകക്കുറ്റം തെളിയിക്കാന്‍ ശക്തമായ ഒരു തെളിവും പ്രോസിക്യൂഷന് കോടതിക്ക് മുന്നിലെത്തിക്കാനായില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു. നിലവിലുള്ള കോടതിനിരീക്ഷണമനുസരിച്ച് സംഭവത്തില്‍ ഒന്നാംപ്രതിയുടെ ഇടപെടലിന്റെ പേരില്‍ സമാനമായ ശിക്ഷ മറ്റുള്ളവര്‍കൂടി അനുഭവിക്കേണ്ടിവരുന്നതില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകരില്‍ ചിലര്‍ ശക്തമായി വാദിച്ചു. ഒന്നാംപ്രതിക്കെതിരായി കോടതിയിലെത്തിയ രണ്ടു സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന കോടതിപരാമര്‍ശം ഉയര്‍ത്തിക്കാട്ടിയും പ്രതിഭാഗം അവകാശവാദങ്ങള്‍ നിരത്തി കാട്ടി വാദിച്ചെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ നിലപാടുകള്‍ കൊണ്ടാണ് പ്രതികള്‍ ഇത്രയെങ്കിലും ശിക്ഷ വാങ്ങി നല്കാനായത്. പ്രതികള്‍ അ്പ്പീല്‍ പോകുമെന്നുറപ്പാണ്യ അപ്പീലില്‍ സര്‍ക്കാര്‍ നിലപാട് ഏത് തരത്തിലായിരിക്കുമെന്ന ആശങ്കയാണിപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (48 minutes ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (58 minutes ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (2 hours ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (2 hours ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (2 hours ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (3 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (3 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (3 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (4 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (4 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends