Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

പുര കത്തുമ്പോള്‍ വാഴ വെട്ടി മരിക്കുന്ന കോണ്‍ഗ്രസ്. നെഞ്ചത്തടിച്ച് സുധാകരന്‍ എന്നെയൊന്ന് കൊന്നു തരൂ പ്ലീസ്.

05 APRIL 2023 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

വേഴാമ്പല്‍ മഴ കാത്തിരിക്കുന്നതു പോലെയാണ് കെപിസിസി യോഗത്തിനായി അംഗങ്ങള്‍ കാത്തിരിക്കുന്നത്. വല്ലപ്പോഴും നടക്കുന്ന ആ യോഗത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിനേക്കാളേറെ ചര്‍ച്ച ചെയ്യുന്നത് വ്യക്തി വിരോധങ്ങളാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോഴിതാ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വലിയ കുതുപ്പാണ് വന്നിരിക്കുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി ഉന്നത ശ്രേണിയിലുള്ള നേതാവിന്റെ പദവിയിലേയ്ക്കും എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ പലതും അടുത്തു വരുന്നു.

ഈ സാഹചര്യത്തില്‍ ാെരുമിച്ച് നിന്ന് പാര്‍ട്ടിയുടെ ഐക്യം പൊതുജനത്തെ ബോധിപ്പിക്കുന്നതിന് പകരം കത്തുന്ന പുരയുടെ കഴുക്കോല്‍ വലി്ച്ചൂരി അഗ്നിയാക്കി മാറ്റാണ് നേതാക്കള്‍ തന്നെ ശ്രമിക്കുന്നത്. കെ.മുരളീധരന് എപ്പോഴും മുന്തിയ പരിഗണന നല്കണമെന് സ്വയം അദ്ദേഹം തന്നെ വാദിക്കുകയാണ് .ശശിതരൂരിനാകട്ടെ എം.കെ.രാഘവനെന്ന വക്താവെങ്കിലുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമാവാക്യങ്ങളില്‍ തങ്ങളിലേയക്ക് എത്തിക്കാനാണ് തരൂരും, മുരളീധരനും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാകട്ടെ പുകഞ്ഞ കൊള്ളികളെല്ലാം പുറത്തെന്ന ശൈലിയിലാണ് മുന്നോട്ട് നടക്കുന്നത്. സമാധാനമായി പാര്‍ട്ടിയെ നയിക്കാന്‍ കൂടെ നില്ക്കണമെന്ന് കണ്ണൂരിനെ വിറപ്പിച്ച കെ.സുധാകരന്‍ അണികളോട് നെഞ്ചത്തടിച്ച് നിലവിളിച്ചും പറയേണ്ട ഗതികേടിലേയ്ക്കാണ് എത്തി നില്ക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന കെപിസിസി നേതൃയോഗത്തില്‍ കെ.മുരളീധരനും ശശി തരൂരിനുമെതിരെ  കടുത്ത വിമര്‍ശനമാണുയര്‍ന്നത്. പാര്‍ട്ടിയിലെ അരിക്കൊമ്പന്മാരെ നിലയ്ക്കു നിര്‍ത്തണമെന്നു മുരളിയെ ലക്ഷ്യമിട്ട് അന്‍വര്‍ സാദത്ത് ആഞ്ഞടിച്ചു. പ്രാദേശിക കക്ഷി നേതാക്കള്‍ക്കു യുപിഎയുടെ നേതൃപദവി നല്‍കണമെന്ന തരൂരിന്റെ പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണമെന്നു പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ലെന്ന മുരളീധരന്റെ ആക്ഷേപത്തിനെതിരെ സംഘാടക സമിതിക്കു നേതൃത്വം നല്‍കിയ വി.പി.സജീന്ദ്രനും എം.ലിജുവും തിരിഞ്ഞതോടെയാണു മറ്റുള്ളവരും ഏറ്റുപിടിച്ചത്.

സിനിമയിലെ നെടുമുടി വേണുവിന്റെ കഥാപാത്രത്തെപ്പോലെ വയറുനിറച്ച് ആഹാരം കഴിച്ച ശേഷം 'ഇവിടെയൊന്നും കിട്ടിയില്ലേ' എന്നു പറയുന്നവരായി ചില നേതാക്കള്‍ മാറിയെന്നു സജീന്ദ്രന്‍ പറഞ്ഞു. ഒന്നും കിട്ടാത്ത ഒരുപാടു പേര്‍ പുറത്തുണ്ട്. സത്യഗ്രഹവുമായി ബന്ധപ്പെട്ട ജാഥകളില്‍ പങ്കെടുക്കാന്‍ മുരളിയെ പലതവണ വിളിച്ചതു സജീന്ദ്രനും ലിജുവും വിവരിച്ചു. അപ്പോഴെല്ലാം തിരക്കു ചൂണ്ടിക്കാട്ടി മാറിനിന്ന ശേഷമാണ് ഒടുവില്‍ സമാപനച്ചടങ്ങില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചതു മൂലമാണു മുരളി ഉള്‍പ്പെടെ ചിലര്‍ക്ക് അവിടെ പ്രസംഗിക്കാന്‍ കഴിയാതെ പോയത്. ഗംഭീരമായ പരിപാടിയില്‍ പങ്കെടുത്തിട്ടു തിരിച്ചു വീട്ടിലെത്തുമ്പോള്‍ ടെലിവിഷനില്‍ നാണംകെട്ട ആരോപണങ്ങള്‍ കാണുന്നതു നിര്‍ഭാഗ്യകരമാണെന്നു ചൂണ്ടിക്കാട്ടി മറ്റു നേതാക്കളും ഇരുവരെയും പിന്തുണച്ചു.

അരിക്കൊമ്പന്മാരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞപ്പോള്‍ അവരെ നിലയ്ക്കുനിര്‍ത്താന്‍ കുങ്കിയാനകളെ പ്രയോജനപ്പെടുത്തണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു. പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ചിലര്‍ക്ക് ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് എം.എം.നസീര്‍ പരിഹസിച്ചു. ഈ നേതാക്കള്‍ തന്നെയാണു വീണ്ടും തിരഞ്ഞെടുപ്പിനു നില്‍ക്കാന്‍ തയാറെടുക്കുന്നത്. എന്നിട്ടു പ്രശ്‌നം ഉണ്ടാക്കുന്നതും അവര്‍ തന്നെ.

രാഹുല്‍ ഗാന്ധിക്കു വേണ്ടി മൂവര്‍ണക്കൊടിയുമായി ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണു സാധിക്കുകയെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. അച്ചടക്കമേ വേണ്ടെന്ന സ്ഥിതി ആപത്താണെന്ന് അച്ചടക്കസമിതി ചെയര്‍മാന്‍ കൂടിയായ തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

നേതാക്കളുടെ തമ്മിലടി കാരണം കോണ്‍ഗ്രസുകാര്‍ക്കു വീടുകളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നു ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ ഐക്യത്തോടെ അണിനിരക്കാനെങ്കിലും കേരളത്തിലെ നേതാക്കള്‍ തയാറാകണമെന്നു പഴകുളം മധു ആവശ്യപ്പെട്ടു. എംപിമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു കെ.സുധാകരന്‍ മറുപടി നല്‍കിയില്ല. ചിലര്‍ കുറ്റം കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. നമ്മുടെ മുന്നില്‍ ഇരിക്കുന്ന ഉഴുന്നുവടയ്ക്ക് എണ്ണ കൂടിയതിനും കെപിസിസി പ്രസിഡന്റിനെ ഇക്കൂട്ടര്‍ കുറ്റം പറയും-സതീശന്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് പുനഃസംഘടന നടത്തിത്തരണമെന്ന് ഇരുകൈകളും കൂപ്പി അഭ്യര്‍ഥിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന വേണോ, വേണ്ടേ? നിങ്ങള്‍ പറയൂ. തിരഞ്ഞെടുപ്പിനു മുന്‍പ് അതു ചെയ്യണം. അതിനായി എല്ലാവരും സഹകരിക്കണം. ഞാന്‍ അപേക്ഷിക്കുകയാണ്- സുധാകരന്‍ പറഞ്ഞു. നെഞ്ചത്തടിച്ച് നിലവിളിച്ച് കൂപ്പു കൈയുമായി നില്‍ക്കുന്ന സുധാകരന്‍ പാര്‍ട്ടിയിലെ ഐക്യത്തിനാണ് നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നത്. ഇത്രയും നല്ല അവസരം കിട്ടിയിട്ടും തിരിഞ്ഞ് നിന്ന് കൊഞ്ഞനം കുത്തുന്ന പരിഭവക്കാരോട് ഒന്നേ പറയാനുള്ളൂ . നിങ്ങള്‍ക്ക് ഇതാണ് അവസരം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (48 minutes ago)

കോറോ ഹെല്‍ത്തിലെ ജീവനക്കാര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ തീരുമാനം  (58 minutes ago)

കിരീടം സ്വന്തമാക്കിയ സ്പെയിൻ ലോക ഫുട്ബോളിൽ തങ്ങളുടെ മികവ് ഒരിക്കൽക്കൂടി അടയാളപ്പെടുത്തി; ഫൈനൽ വരെ പോരാട്ടവീര്യത്തോടെയും മികച്ച പ്രകടനത്തോടെയും മുന്നേറിയ അർജന്റീന ടീമിനും അഭിനന്ദനങ്ങൾ- പ്രതിപക്ഷ നേതാവ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; 141 പേര്‍ കൂടി അറസ്റ്റിൽ  (2 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കള്ളൻ എന്ന് കേട്ടാൽ തന്നെ അത് താനാണെന്നുള്ള തോന്നലൊക്കെ നല്ലതാണെങ്കിലും, നാട്ടിൽ മറ്റൊരു വിജയനും “കള്ളൻ വിജയൻ” എന്ന പേര് വരാൻ പാടില്ല എന്നുള്ള ഈ പ്രൊഫഷണൽ ഈഗോ ശരിയല്ല; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് രാഹ  (2 hours ago)

ഇനി പ്രതികാരമില്ല ; എന്നെ തൂക്കി കൊന്നോളൂ; ചെന്താമരയുടെ അഭിനയം ; തൂക്കിയെറിഞ്ഞ് കോടതി; ചെന്താമരയ്ക്കുള്ള തൂക്ക് കയറൊരുക്കി ആരാച്ചാർ...!!!  (2 hours ago)

വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്; തുടക്കം ആഗസ്റ്റ് ഏഴിന്, പുതിയ പോസ്റ്റർ എത്തി!!!  (2 hours ago)

മുഖ്യപ്രതി ഡോ. എം.കെ. റാം കുടകില്‍ പിടിയില്‍;  (2 hours ago)

KOZHIKODE ഗുരുതര ആരോപണവുമായി 'അമ്മ  (3 hours ago)

ഇറാൻ ആണവനിലയത്തിനു നേർക്ക് ആക്രമണം  (3 hours ago)

ഗ്രൗണ്ടിൽ കൂട്ടത്തല്ല്..  (3 hours ago)

PINARAYI മനുഷ്യ നിർമ്മിത ദുരന്തമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ  (4 hours ago)

'തൂക്കി കൊല്ലെടോ എന്നെ ഡെസ്‌കിലിടിച്ച് ജഡ്ജി കെന്നത്ത് ഈ കാലനെ തൂക്കി കൊല്ലും..! വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര  (4 hours ago)

വിജയ്‌ക്കെതിരെ അപകീര്‍ത്തി പ്രസംഗം നടത്തിയ ഡിഎംകെ എംഎല്‍എ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends