Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കമ്യൂണിസം ശോഷിക്കുന്നു സഖാക്കള്‍ ചീര്‍ക്കുന്നു എന്ന ലോകപ്രമാണം കേരളത്തിലും എത്രയോ ശരി....മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും വീണ്ടും വിദേശയാത്രയ്ക്ക് പുറപ്പെടുതയാണ്...കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ മാലിന്യങ്ങള്‍ അല്‍പംകൂടി ബാക്കിയുള്ള ക്യൂബയിലേക്കോ കൊറിയയിലേക്കോ വെനിസ്വേലയിലേക്കോ ഒന്നുമല്ല സാക്ഷാല്‍ അമേരിക്കയിലേക്കാണ് സഖാവ് കുടുംബസമേതം വീണ്ടും പുറപ്പാടാകുന്നത്...

05 APRIL 2023 05:09 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും വീണ്ടും വിദേശയാത്രയ്ക്ക് പുറപ്പെടുതയാണ്. കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ മാലിന്യങ്ങള്‍ അല്‍പംകൂടി ബാക്കിയുള്ള ക്യൂബയിലേക്കോ കൊറിയയിലേക്കോ വെനിസ്വേലയിലേക്കോ ഒന്നുമല്ല സാക്ഷാല്‍ അമേരിക്കയിലേക്കാണ് സഖാവ് പിണറായി കുടുംബസമേതം വീണ്ടും പുറപ്പാടാകുന്നത്.മുഖ്യമന്ത്രിയായ ശേഷം  20  ലോക രാജ്യങ്ങളില്‍ പഠനം, ചര്‍ച്ച, നിരീക്ഷണം എന്ന പേരില്‍  ഉല്ലാസ പര്യടനം നടത്തിയിട്ടുള്ള  പിണറായിയുടെ അടുത്ത അമേരിക്കന്‍ ഊരുചുറ്റല്‍  രണ്ടാഴ്ച നീളുന്നതാണ്. പതിവുപോലെ ലോകത്ത് എവിടെ പോയി മടങ്ങും വഴിയും ദുബായിയിലെ അജ്ഞാതകേന്ദ്രത്തില്‍ രണ്ടു മൂന്നു ദിവസം പിണറായി കുടുംബസമേതം പാര്‍ക്കുമെന്നതില്‍ ഇക്കുറിയും സംശയമില്ല.  കേരളത്തിന്റെ വികസനത്തിന് അമേരിക്കയില്‍നിന്ന് പലതും പഠിക്കാനുണ്ടെന്ന് സഖാവ് പിണറായി തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ നിന്ന് മടങ്ങിവരുന്നതിന് പിറ്റേന്ന് നടക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ വട്ടംകൂടുന്ന  അടിമസഖാക്കള്‍ക്കു മുന്നില്‍ അമേരിക്കയെയും ആഗോള മുതലാളിത്തത്തെയും തെറി പറയാനും ഇതേ സഖാക്കള്‍ക്ക് മടിയില്ലെന്നതാണ് ഏറ്റവും വലിയ തമാശ.

 

അതു കേട്ടു കൂക്കുവിളിക്കാനും കൈയടിക്കാനും ന്യായീകരണത്തൊഴിലാകള്‍ വേദിയുടെ മുന്നില്‍ വട്ടംകൂടി നിലയുറപ്പിക്കുകയും ചെയ്യും.കോട്ടും സ്യൂട്ടും തൊപ്പിയുമൊക്കെയായി കുത്തക മുതലാളി വേഷം കെട്ടി ആഗോള മുതലാളിത്ത രാജ്യങ്ങളിലൂടെ സഖാവ് പിണറായി എന്തിനാണ് പോകുന്നതെന്ന് ചോദിച്ചാല്‍ അടിമസഖാക്കള്‍ക്കും വ്യക്തമായ ഉത്തരമില്ല. ഇതോടകം ഇരുപതിലേറെ  രാജ്യങ്ങളില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി യാത്ര ചെയ്ത് മടങ്ങിവന്നിട്ട് കേരളത്തിന് എന്തു നേട്ടം കിട്ടിയെന്നു ചോദിച്ചാല്‍ അതിനും കൃത്യമായ ഉത്തരം ഒരാള്‍ക്കുമില്ല. ലോകകേരള സഭയുടെ പ്രാദേശിക സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് അമേരിക്കയിലേക്കും സൗദിയിലേക്കും പിണറായി വിജയനും പരിവാരങ്ങളും പുറപ്പെടാന്‍ തുടങ്ങുന്നത്.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതു വിദേശയാത്രകളില്‍  15 എണ്ണം മാത്രമായിരുന്നു  ഔദ്യോഗിക യാത്ര. ചികിത്സാര്‍ഥം മൂന്നു  യാത്രകളും ഒരു സ്വകാര്യ യാത്രയും അദ്ദേഹം  നടത്തി.

 

രണ്ടു ചികിത്സാ യാത്രയ്ക്കും മൂന്നു  ഔദ്യോഗിക യാത്രയ്ക്കുമായി 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാല്‍ ബാക്കിവന്ന 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയതുമില്ല.2018 ജൂലൈ 9 മുതല്‍ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദര്‍ശനം. ജൂലൈ 4 മുതല്‍ 8 വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍  നടത്തിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകള്‍ അടക്കം 2016 ആഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ പിണറായി വിജയന്‍ മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ 27 വിദേശ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകള്‍. യു.എസിലേക്കുള്ള ചികിത്സാ യാത്രകൂടാതെ ഔദ്യോഗിക യാത്രകള്‍ യു.എ.ഇ, യു.എസ്, ബഹറിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലണ്ട്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു.

അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, യു.എസ്.എ, ബ്രിട്ടന്‍, കസാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്രകള്‍. സഖാവ് കടകംപള്ളി മാര്‍പ്പാപ്പയെ കാണാനാണോ വത്തിക്കാനിലേക്കു പോയതെന്ന കാര്യം പോലും പാര്‍ട്ടി ഇതേ വരെ അന്വേഷിച്ചിട്ടില്ല.അവശേഷിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് മന്ത്രിയും യാത്ര പോകാറില്ല. ലോക മുതലാളിത്ത രാജ്യങ്ങളായ അമേരിക്ക, ജപ്പാന്‍, ഇംഗ്‌ളണ്ട് എന്നിവിടങ്ങളിലേക്കൊക്കെയാണ് വലിയ സഖാക്കളുടെ ഉല്ലാസയാത്രകള്‍. സഖാവ് പിണറായി വിജയന്റെ മകന്‍ പഠിച്ചതും ജീവിക്കുന്നതും ലോക മുതലാളിമാരുടെ ആസ്ഥാനവും സായിപ്പന്‍മാരുടെ തറവാടുമായ ഇംഗ്ലണ്ടിലാണെന്ന് കാര്യവും ഒരു സഖാവും മനസിലാക്കിയിട്ടില്ല.മുക്കാല്‍ നൂറ്റാണ്ട് കമ്യൂണിസവും സഖാക്കളും ഭരിച്ചമുടിച്ച കിഴക്കന്‍ യൂറോപ്പിലെ പഞ്ഞരാജ്യങ്ങളിലേക്ക് കേരളത്തിലെ ഒരു മന്ത്രിപുങ്കവനും പോകാന്‍ ആഗ്രഹമില്ല. പട്ടിണിമൂലം പെണ്ണുങ്ങള്‍ മാനം വില്‍ക്കുകയും ആണുങ്ങള്‍ അയല്‍രാജ്യങ്ങളില്‍ പോയി കൂലിപ്പണി എടുക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് പോളണ്ട്, റുമേനിയ, ചെക്കസ്ലോവാക്യ, ക്രൊയേഷ്യ തുടങ്ങിയ ആറേഴു രാജ്യങ്ങള്‍.

 

കമ്യൂണിസം അവിടെ തീര്‍ന്നപ്പോള്‍ കിഴക്കന്‍ യൂറോപ്പില്‍ അവശേഷിച്ചതും അവശേഷിക്കുന്നതും മുഴുപ്പട്ടിയാണെവന്ന് ഒരു ബുദ്ധിജീവി സഖാവും സമ്മതിക്കുന്നില്ല. കേരളത്തിലെ നല്ലൊരു ശതമാനം കമ്യൂണിസ്റ്റ് നേതാക്കളുടെയും മക്കള്‍ അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലും സുഖമായി കഴിയുകയാണെന്നും മൂത്ത സഖാക്കള്‍ ഇടയ്ക്കിടെ മക്കളെ കാണാനെന്ന മട്ടില്‍ അവിടെ പോയി സുഖവാസം നടത്താറുണ്ടെന്നും അടിമസഖാക്കള്‍ ആരുംതന്നെ അറിയാറുമില്ല.എന്തിനാണ് പിണറായി അമേരിക്കയിലേക്ക് ഇനിയും പോകുന്നതെന്നോ പോയിട്ട് എന്തുണ്ട് കേരളത്തിന് നേട്ടമെന്നോ ഒരാള്‍ക്കും അറിയില്ല. കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയെപ്പോലെ അദ്ദേഹം പോകുന്നു, വരുന്നു. കൂടെ ഭാര്യയും മകളും മറ്റ് പരിവാരങ്ങളും അകമ്പടി പോകുന്നു. അടുത്ത മൂന്നു വര്‍ഷം കൊണ്ട് അധികാരത്തില്‍ നിന്ന് പുറത്താകുന്നതിനു മുന്‍പ് ഇങ്ങനെ കുറേയേറെ ഉല്ലാസ യാത്രകള്‍ നടത്താം എന്നതാനും സഖാവിന്റെ ലക്ഷ്യം.

 

അതുവഴി ദുബായിയിലെ വലിയ ചങ്ങാതിമാരെ തന്ത്രപരമായി കണ്ടുമടങ്ങുകയും ചെയ്യാം. പഴയകാലങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സഖാക്കളേറെപ്പേരും കമ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയിലേക്കും റഷ്യയിലേക്കുമൊക്കെയായിരുന്നു പതിവ് പര്യടനം. കമ്യൂണിസം ആ രാജ്യങ്ങളെ മുച്ചൂടും മുടിച്ച സാഹചര്യത്തില്‍ ഇക്കാലത്ത് ഒരു സഖാവിനും റഷ്യയിലേക്കൊന്നും പോകാന്‍ താല്‍പര്യമില്ല. എല്ലാ സഖാക്കള്‍ക്കും പോകേണ്ടതും കാണേണ്ടതും ഉല്ലസിക്കേണ്ടതും അമേരിക്കയുള്‍പ്പെടെ സമ്പന്നരാജ്യങ്ങളില്‍.കമ്യൂണിസം ശോഷിക്കുന്നു സഖാക്കള്‍ ചീര്‍ക്കുന്നു എന്ന ലോകപ്രമാണം കേരളത്തിലും എത്രയോ ശരി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (17 minutes ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (25 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (1 hour ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (2 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (2 hours ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends