കളിക്കുന്നതിനിടെ അബദ്ധത്തിൽ ബലൂൺ വിഴുങ്ങി, ഒമ്പതുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ബലൂൺ വിഴുങ്ങിയ ഒമ്പതുവയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു.
എന്നാൽ, ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ബുധനാഴ്ച രാവിലെ മോശമായി ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്തും.
https://www.facebook.com/Malayalivartha
























