Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി; ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെയെന്ന് മുൻ മന്ത്രി എം എം മണി

05 APRIL 2023 06:26 PM IST
മലയാളി വാര്‍ത്ത

മുൻ മന്ത്രി എം എം മണി വിചിത്രമായ ഒരു വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു മന്ത്രി എം.എം മണി പറഞ്ഞത്. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടുവെന്ന് പറഞ്ഞ മണി, 'ഇനിയിപ്പോ പറമ്പിക്കുളത്തുള്ളവർ അനുഭവിക്കട്ടെ എന്ന വിചിത്ര പ്രതികരണമാണ് ഉന്നയിച്ചിരിക്കുന്നത്.

എം.എം മണി പറഞ്ഞത് ഇങ്ങനെ; കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. ശല്യക്കാരനായ ആന അരിക്കൊമ്പനെ പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ നിശ്ചയിച്ചിരിക്കുകയാണ്. ആ വിധിയെ മാനിക്കുകയും സ്വാഗതം ചെയ്യുകയുമാണ് എന്നദ്ദേഹം പറഞ്ഞു .ഇതിന്റെ പേരിൽ പ്രകടനവും ആഹ്ളാദവും നടത്താൻ പാടില്ലെന്ന് കോടതി പറയുന്നത് ശരിയല്ലെന്നും എം എം മണി പറഞ്ഞു.

അതിവിടത്തെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കൈയേറ്റമാണ്. അതൊന്നും അംഗീകരിക്കാൻ കഴിയില്ല. ഇനിയിപ്പോ പറമ്പിക്കുളത്തും ചുറ്റപാടുമുള്ളവർ അനുഭവിക്കട്ടെ . ഇതൊന്നുമല്ലാതെ വേറെ പോംവഴിയില്ല. ഈ മൃഗങ്ങളെയൊക്കെ കൊല്ലാൻ പറ്റോ? ഇവിടുന്ന് ശല്യമൊഴിവാക്കി അങ്ങോട്ട് മാറ്റുന്നു. വനമാണവിടെ, നിബിഡവനം. നല്ല കാര്യം. ജനങ്ങളുടെ പ്രതിഷേധത്തിന് ഫലം കണ്ടു.അഞ്ചംഗ വിദഗ്ദ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതി നിർദേശം നൽകിയിരിക്കുന്നത് .

മദപ്പാടുള്ള അരിക്കൊമ്പനെ വനത്തിലേയ്ക്ക് കൊണ്ടുപോകുമ്പോൾ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. അരിക്കൊമ്പനെ പിടികൂടിയതിനുശേഷം പടക്കം പൊട്ടിച്ചും സെൽഫിയെടുത്തുമുള്ള ആഘോഷം വേണ്ടെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ് .പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. ജില്ലാ അടിസ്ഥാനത്തിൽ ആർ ഡി ഒ, ഡി എഫ് ഒ, എസ് ‌പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാനെതിരെ പോക്‌സോ ചുമത്താന്‍ നിര്‍ദ്ദേശം  (17 minutes ago)

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍  (25 minutes ago)

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (1 hour ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (1 hour ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (1 hour ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (2 hours ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (2 hours ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (2 hours ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends