മധു വധക്കേസില്‍ കോടതിയില്‍ നീതി ലഭിച്ചോയെന്ന് സംശയ കുറിപ്പുമായി സി കെ ശശീന്ദ്രന്‍

അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ കഴിഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കയാണ്. എന്നാല്‍ മധു വധക്കേസില്‍ കോടതിയില്‍ നീതി ലഭിച്ചോ എന്ന് സംശയം പ്രകടപിച്ച് സി കെ ശശീന്ദ്രന്‍ രംഗത്ത്. നിരപരാധിയായ ആദിവാസി യുവാവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം എല്‍ എയുമായ സി കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമര്‍പ്പിക്കുകയും, കൂറുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുപോലും കോടതിയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചോയെന്നാണ് സംശയമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
സി കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
അട്ടപ്പാടി മധു വധക്കേസില്‍ വിചാരണ കഴിഞ്ഞ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കയാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമര്‍പ്പിക്കുകയും, കൂറുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുപോലും നിരപരാധിയായ ആദിവാസി യുവാവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ ഈ സംഭവത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























