ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കവുമായി എല്‍ഡിഎഫ്... ഏപ്രില്‍ 25 മുതല്‍ മേയ് 20വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാക്കാന്‍ എല്‍ഡിഎഫ്. ഏപ്രില്‍ 25 മുതല്‍ മേയ് 20വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങളും ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും.
ചുരുങ്ങിയത് 5000 പേരെയെങ്കിലും ഓരോ റാലികളിലും പങ്കെടുപ്പിക്കണമെന്ന് എകെജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനിച്ചു. മേയ് 20ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2 വര്‍ഷം പൂര്‍ത്തിയാക്കുന്ന ആഹ്ലാദറാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.
മണ്ഡലാടിസ്ഥാനത്തില്‍ റാലി നടത്തുന്നതിനു മുന്‍പ്, കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ തുറന്നു കാട്ടുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യും. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനകള്‍ തുറന്നു കാട്ടുന്നതായിരിക്കും വാര്‍ഷികാഘോഷ പരിപാടികളെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണ വേലകളെ തുറന്നു കാട്ടുമെന്നും കമ്മിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























