ഓടുന്ന ട്രെയിനിനുള്ളില്‍ തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചന... പ്രതി ഷാറുഖ് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അതിക്രമം നടന്ന ട്രെയിന്‍ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു

ഓടുന്ന ട്രെയിനിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് സൂചിപ്പിക്കുന്നതാണ് പ്രതി ഷാറുഖ് പൊലീസിന് നല്‍കിയ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അതിക്രമം നടന്ന ട്രെയിന്‍ ബോഗി ഉന്നത പൊലീസ് സംഘം വീണ്ടും പരിശോധിച്ചു. ഷാറുഖിന് പിന്നില്‍ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി.
പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളാണ് മൊഴിയില്‍നിന്നു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലുള്ള ട്രെയിനിലെ ഡി 1, ഡി 2 കോച്ചുകള്‍ അന്വേഷണ തലവന്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. പ്രധാന സാക്ഷിയായ റാസിഖിന്റെ മട്ടന്നൂരിലെ വീട്ടിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുമായും അന്വേഷണ സംഘം ചര്‍ച്ച നടത്തി.
അതേസമയം, മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ഷാറുഖിനെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും. പ്രതിയുമായി ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പൊലീസ് സംഘം കര്‍ണാടകയിലെത്തി.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനുള്ളില്‍ അക്രമി തീയിട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് ചാടിയ മൂന്നു പേര്‍ മരിച്ചു. ട്രെയിന്‍ ഉടന്‍തന്നെ ചങ്ങല വലിച്ചു നിര്‍ത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ 9 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha
























