Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

ഇത് രാജ്യത്തിന് പൊന്‍തൂവല്‍... കേരളാ പോലീസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതോടെ കൊലയാളി കാല്‍ച്ചുവട്ടില്‍; ഷാരൂഖിനെ കോഴിക്കോട്ടെത്തിച്ചു; ഇനി തെളിയിക്കുക കേരള പോലീസ്; ദേശീയ അന്വേഷണ സംഘവും ചോദ്യം ചെയ്യും

06 APRIL 2023 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്

ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കാരെ തീവച്ച കേസിലെ ക്രിമിനലിനെ മൂന്നാം ദിവസം കസ്റ്റഡിയിലാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. പിടികൂടിയത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ്.മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ പിടിയിലായ ന്യൂഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫിയെ (24) ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട്ട് എത്തിച്ചു. കാര്‍മാര്‍ഗമാണ് കേരള പൊലീസ് പ്രതിയുമായി എത്തിയത്. ഇടയ്ക്ക് ടയര്‍ പഞ്ചറായെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ടു വന്നു. മരുസാഗര്‍ എക്‌സ് പ്രസില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം കേരളത്തില്‍നിന്നു കടന്ന പ്രതി രത്‌നഗിരിയില്‍ ഇറങ്ങുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ട്രെയിനിന് തീയിട്ടശേഷം പിന്നാലെ വന്ന തുരന്തോ എക്‌സ്പ്രസില്‍ ഷാരൂഖ് കണ്ണൂരിലെത്തുകയും തിങ്കളാഴ്ച പുലര്‍ച്ചെ മരുസാഗര്‍ എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത് മറ്റു രണ്ടുപേര്‍ക്കൊപ്പം പോയെന്നുമാണ് വിവരം. അജ്മീറിലേക്കോ അഹമ്മദാബാദിലേക്കോ പോവുകയായിരുന്നു ലക്ഷ്യം. പ്രതിക്കൊപ്പം ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ക്കായി അന്വേഷണം വ്യാപകമാക്കി.

ഷാരൂഖ് കുറ്റം സമ്മതിച്ചെന്ന് രത്‌നഗിരി എസ്.പി ഡോ.ധനഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. ന്യൂഡല്‍ഹി ഷഹീന്‍ബാഗ് ജഗ്ഗന്‍പട്ടി 21-ാം ഗലിയിലെ ഫക്രുദ്ദീന്റെ മകനാണ് ഷാരൂഖ്. മകനെ ആരോ സ്വാധീനിച്ച് കൃത്യം ചെയ്യിച്ചതാവാമെന്ന് പിതാവ് പ്രതികരിച്ചു. പിതാവ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലാണ്.ഐ.ബി നല്‍കിയ വിവരമനുസരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും (എ.ടി.എസ്) റെയില്‍വേ സംരക്ഷണ സേനയും (ആര്‍.പി.എഫ്) ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ മൂന്നു യാത്രക്കാരുടെ മരണത്തിനും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കാനുമിടയാക്കിയ സംഭവം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.

രത്‌നഗിരിയിലിറങ്ങിയ ഷാരൂഖ്, തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സതേടി. മുഖത്തും കാലിലും പൊള്ളലേല്‍ക്കുകയും ട്രെയിനില്‍ നിന്നുള്ള ചാട്ടത്തില്‍ തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ അറിയിച്ചു. ഷാരൂഖ് ഡോക്ടറെ തള്ളിമാറ്റി രക്ഷപ്പെട്ട് റെയില്‍വേ സ്റ്റേഷനിലെത്തി. പിന്നാലെ, ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ടവര്‍ പരിധിയില്‍ ഷാരൂഖിന്റെ ഫോണ്‍ ഏതാനും നിമിഷം ഓണായത് ഐ.ബി കണ്ടെത്തി.

മഹാരാഷ്ട്ര എ.ടി.എസിനെ അറിയിച്ചു. ഇതോടെയാണ് പ്രതിയെ വലയിലാക്കിയത്.മോട്ടോറോളയുടെ ഫോണ്‍, ആധാര്‍- പാന്‍കാര്‍ഡ് , കൊട്ടക് മഹീന്ദ്രാ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് എന്നിവ ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. ഷാരൂഖിന്റെ ക്രിമിനല്‍ പശ്ചാത്തലം, സംഘടനാബന്ധം, കൂട്ടുകെട്ടുകള്‍ എന്നിവ എന്‍.ഐ.എയും എ.ടി.എസും ഡല്‍ഹിപൊലീസും അന്വേഷിക്കുകയാണ്.

കൈകോര്‍ത്തത് ആറ് ഏജന്‍സികള്‍

1. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ: ഷാരൂഖ് സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോണ്‍നമ്പര്‍ നിരീക്ഷിക്കുന്നു. രത്‌നഗിരി റെയില്‍വേ സ്റ്റേഷനടുത്ത് എ.ടി.എം ടവറിന്റെ പരിധിയില്‍ രാത്രി ഫോണ്‍ ഓണാവുന്നു. വിവരം മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയ്ക്ക് (എ.ടി.എസ് )കൈമാറുന്നു.

2. മഹാരാഷ്ട്ര പൊലീസ്: രത്‌നഗിരി റെയില്‍വേ സ്‌റ്രേഷനടുത്ത് സിവില്‍ ആശുപത്രിയില്‍ ഷാരൂഖ് ചികിത്സ തേടിയതായി ഡോക്ടര്‍ അറിയിക്കുന്നു. പൊലീസ് എ.ടി.എസിനെ അറിയിക്കുന്നു. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഷാരൂഖിനായി തെരച്ചില്‍.

3. റെയില്‍വേ സംരക്ഷണ സേന: റെയില്‍വേ സ്റ്റേഷനിലെത്തി ഒരു മൂലയ്ക്ക് കിടന്നുറങ്ങുകയായിരുന്ന ഷാരൂഖിനെ കണ്ടെത്തുന്നു. തടഞ്ഞുവയ്ക്കുന്നു.

4. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന: രത്‌നഗിരിയിലേക്ക് പാഞ്ഞെത്തുന്നു. ട്രെയിനില്‍ രക്ഷപ്പെടാനൊരുങ്ങിയ ഷാരൂഖിനെ റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ പിടികൂടുന്നു. ചോദ്യംചെയ്ത് പ്രതിയെന്ന് ഉറപ്പാക്കുന്നു. പിന്നാലെ കേരള പൊലീസിനെ അറിയിക്കുന്നു.

5. കേരള പൊലീസ്: ഷാരൂഖിനായി ഡല്‍ഹിയിലും യു.പിയിലുമടക്കം വലവിരിച്ചു. കേന്ദ്രഏജന്‍സികളുമായി നിരന്തര സമ്പര്‍ക്കത്തില്‍. വിരലടയാളമടക്കം ശാസ്ത്രീയ തെളിവുകള്‍ കൈമാറി സംയുക്ത അന്വേഷണം.
6. എന്‍. ഐ. എ: ഷാരൂഖിന് തീവ്രവാദബന്ധമുണ്ടോയെന്ന് വിശദമായി പരിശോധിക്കുന്നു. മറ്റേതെങ്കിലും സംഭവത്തിലെയോ ശിക്ഷാവിധിയിലെയോ പ്രതികാരമാണോ തീവയ്‌പ്പെന്ന് അന്വേഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (34 minutes ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (39 minutes ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (46 minutes ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (56 minutes ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (1 hour ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (3 hours ago)

വീടിനുള്ളിൽ കളനാശിനി..  (3 hours ago)

TEACHERS രണ്ടുപേർക്കും സസ്പെൻഷൻ  (3 hours ago)

DYFI കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ച് മന്ത്രി കെ മുരളീധരന്‍;  (4 hours ago)

PINARAYI VIJAYAN പിണറായി യുഗം അവസാനിക്കുകയാണ്.  (4 hours ago)

നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...  (4 hours ago)

ഫിഫ വേൾഡ് കപ്പ് ഫൈനൽ തടസമില്ലാതെ കാണുന്നതിന് കറണ്ട് കട്ട് ഒഴിവാക്കി വൈദ്യുതി വകുപ്പ്...  (5 hours ago)

ജപ്പാൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി പി.വി സിന്ധു  (5 hours ago)

മലയാള സിനിമയിൽ പുതിയൊരു ഇൻഡി മൂവ്മെന്റ്; പരീക്ഷണാത്മക ഡാർക്ക് കോമഡി ചിത്രം 'ട്രിപ്പിൾ ഡെക്കർ' അടുത്ത ആഴ്ച പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക്....  (5 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം... നടൻ ധനുഷിന്റെ 'ഡബിൾ' നേട്ടമടക്കം ഒമ്പത് പുരസ്‌കാരങ്ങളോടെ തിളങ്ങി കോളിവുഡ്    (6 hours ago)

Malayali Vartha Recommends