തിരുവനന്തപുരത്ത് വയോധിക വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് വയോധിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം താമര ഭാഗം ആയില്യത്തില്‍ തങ്കി (65)നെയാണ് ശുചിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ് മരണപ്പെട്ട വയോധിക.
ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം. ശുചിമുറിയിൽ മണ്ണെണ്ണ ഒഴിച്ച് ശരീരത്തിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























