ക്രിസ്തുദേവന്റെ ഓർമയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് ഇന്ന് പെസഹാ വ്യാഴം...! ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകള്‍ ശുശ്രൂഷയും

യേശു ദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുൻപ് വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. 'കടന്നുപോകല്‍' എന്നാണ് പെസഹാ എന്ന വാക്ക് അര്‍ഥമാക്കുന്നത്.
യേശുദേവന്‍ സ്വയം അപ്പവും വീഞ്ഞുമായി മാറി അപ്പോസ്‌തോലര്‍ക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പന്ത്രണ്ട് ശിഷ്യരുടേയും കാല്‍ കഴുകിയതും ഈ ദിവസം സ്മരിക്കപ്പെടുന്നു. പെസഹാ വ്യാഴ ദിവസമായ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും നടക്കും. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകള്‍.
പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും.
ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈ ആഴ്ച വിശുദ്ധവാരചരണമാണ്. പെസഹാ വ്യാഴവും, ദുഃഖവെള്ളിയും, ഈസ്റ്ററും (ഉയിര്‍പ്പ് തിരുന്നാള്‍) ഒക്കെ ഒരേ വാരത്തിലാണ് (ഈ വര്‍ഷം യഥാക്രമം 2023 ഏപ്രില്‍ 06, 07, 09) വരുന്നത്. ഈ മൂന്ന് ദിവസങ്ങളെ മുന്‍ നിര്‍ത്തി യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പും ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ സ്മരിക്കുന്നു. ഈ ദിവസങ്ങളിലെ ആദ്യത്തേത് പെസഹാ വ്യാഴമാണ്.
https://www.facebook.com/Malayalivartha
























