വേട്ടക്കാർ സജീവം..കടുവകളെ കാണാനില്ല...പതിനഞ്ച് വർഷമായി പൊടിപോലുമില്ല, വംശനാശം സംഭവിച്ചു, ഇന്ത്യയിൽ നിന്നും കടുവകളെ തരണമെന്ന് ആവശ്യം...കംബോഡിയ അപേക്ഷിക്കുന്നു...

വയനാട്ടിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് നിരന്തരം ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടിൽ നിന്നും നാട്ടിലേക്കെത്തുന്ന കടുവകൾ. മൃഗശാലകളിലും സർക്കസ് കൂടാരങ്ങളിലും മാത്രം കണ്ടുവന്നിരുന്ന കടുവകൾ ഇന്ന് വയനാട്ടിലെ ജനവാസമേഖലകളിൽ സ്ഥിരം സന്ദർശകരായി മാറിയിരിക്കുകയാണ്. വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലുമൊക്കെ ഇവ സ്ഥിരമായി എത്താൻ തുടങ്ങിയത് നാട്ടുകാരിൽ ഭീതി പരത്തുകയാണ്. വയനാട്ടിൽ ഇനിയും കടുവകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നാണു സംസ്ഥാന വനം വകുപ്പിന്റെ വിലയിരുത്തൽ.‘പ്രോജക്ട് ടൈഗർ’ (Project Tiger) പദ്ധതി പ്രകാരം പ്രകാരം, കടുവകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കർശനമായ മാർഗങ്ങളാണ് വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണമായതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടി കാട്ടുന്നത്..1973ൽ കോർബറ്റ് നാഷണൽ പാർക്കിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആരംഭിച്ച കടുവകളുടെ സംരക്ഷണാർത്ഥമുള്ള 'പ്രൊജക്‌ട് ടൈഗർ' ഈ വർഷം അൻപതാം വർഷത്തിലെത്തി നിൽക്കുകയാണ്.
കടുവകളുടെ എണ്ണത്തിൽ വലിയ വർദ്ധനവും പദ്ധതി വിജയവും കണ്ടിരിക്കുകയാണ്. ഈ സമയം ഇന്ത്യയുടെ സമീപത്ത് തന്നെയുള്ള ഒരു ഏഷ്യൻ രാജ്യത്ത് ഒരൊറ്റ കടുവപോലുമില്ലാതെ വംശനാശം സംഭവിച്ചു. കംബോഡിയയിലാണത്. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ അഥവാ ഡബ്ളു.ഡബ്ളു.എഫിന്റെ കണക്കനുസരിച്ച്2007ന് ശേഷം കംബോഡിയയിൽ ഒരു കടുവയെ പോലും കണ്ടിട്ടില്ല. ഇതോടെ കടുവകൾ രാജ്യത്ത് വംശനാശം സംഭവിച്ചതായി സംഘടന പ്രഖ്യാപിച്ചു.ഇന്ത്യയിൽ നിന്നോ തായ്‌ലാന്റിൽ നിന്നോ തങ്ങൾക്ക് കടുവകളെ നൽകണമെന്ന് കംബോഡിയ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വേട്ടക്കാർ സജീവമായതിനാലും കടുവയെ ഉപയോഗിച്ച് ടൂറിസം പരിപോഷിപ്പിക്കാനാണ് എന്ന കാരണം സൂചിപ്പിച്ചും തായ്‌ലാന്റ് ഇതിൽ നിന്നും പിന്മാറി. ഇന്ത്യയുമായി നവംബർ മാസത്തിൽ കടുവകളെ എത്തിപ്പിക്കാൻ കംബോഡിയ ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.കംബോഡിയയിലേക്ക് കടുവകളെ പുനരധിവസിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും രാജ്യത്തിനകത്ത് പലയിടത്തും കടുവകളെ മാറ്റി പാർപ്പിച്ചിട്ടുണ്ടെങ്കിലും പുറത്തേക്ക് നൽകിയിട്ടില്ല എന്നും ദേശീയ കടുവ സംരക്ഷണ അതോറിറ്രി അംഗം എസ്.പി യാദവ് പറയുന്നു. കോർബറ്റ് ദേശീയോദ്യാനത്തിൽ നിന്നും കടുവകളെ കംബോഡിയയിലേക്ക് അയക്കാനാണ് ആലോചിക്കുന്നത്. കംബോഡിയയിൽ കടുവകളുടെ വംശനാശത്തിന് കാരണമായ ഘടകങ്ങൾ ഇപ്പോഴും നിലവിലുണ്ടോ എന്നും അത് പരിഹരിച്ചോ എന്നും പരിശോധിച്ച ശേഷമേ അവയെ കൈമാറാൻ ഇടയുള്ളു. 1973ൽ കടുവകളുടെ എണ്ണം കുത്തനെ കുറഞ്ഞപ്പോഴാണ് ഇന്ത്യ പ്രൊജക്‌ട് ടൈഗർ നടപ്പാക്കിയത്.
2006ൽ 1411 ആയിരുന്നത് 2018ൽ ഇരട്ടിയിലധികം 2967 ആയി കടുവകളുടെ എണ്ണം.ഇനി കടുവാ സെൻസസ് നടക്കേണ്ട വർഷം ഇക്കൊല്ലമാണ്. നല്ലരീതിയിൽ ഇന്ത്യൻ കാടുകളിൽ കടുവകളുടെ എണ്ണം വർദ്ധിച്ചു എന്നുതന്നെയാണ് സൂചനകൾ. ”പ്രോജക്റ്റ് ടൈഗർ പോലുള്ള ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ, അത് ഏത് ആവാസവ്യവസ്ഥയിലാണ് പ്രാവർത്തികമാക്കുന്നത് എന്ന കാര്യവും സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നു”, എന്ന് ഒരു വന്യജീവി വിദഗ്ധൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ”കടുവകളുടെ എണ്ണം കുറഞ്ഞു വന്നപ്പോൾ സംസ്ഥാന സർക്കാർ അവയെ സംരക്ഷിക്കുന്നതിലും എണ്ണം വർദ്ധിപ്പിക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനായി ഒരു പദ്ധതിയും നടപ്പിലാക്കി. അതിനായി തിഞ്ഞെടുത്ത സ്ഥലം മാത്രം തെറ്റായ തീരുമാനമായിപ്പോയി. അതിന്റെ അനന്തരഫലമാണ് വയനാട് നിവാസികൾ ഇപ്പോൾ അനുഭവിക്കുന്നത്. നിത്യഹരിത വനമായ (evergreen forest) പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് വ്യത്യസ്തമായി, വയനാട്ടിലുള്ളത് അർദ്ധ ഇലപൊഴിയും വനങ്ങളാണ് (semideciduous forests). ഇവ ഇപ്പോൾ കടുവകളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുന്നു”, എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























