ഓടി പോകണ്ട..വാഹനമില്ലാതെ ഇന്ധനം നൽകരുതെന്ന് പമ്പുകൾക്ക് നിർദേശം...കുപ്പിയിൽ പെട്രോൾ വാങ്ങാമെന്നുള്ളത് വെറും വ്യാമോഹം..ലംഘിച്ചാൽ വിതരണച്ചുമതല മുൻകൂർ നോട്ടിസ് ഇല്ലാതെ റദ്ദാക്കുമെന്നാണ് അറിയിപ്പ്...

വാഹനമില്ലാതെ കുപ്പിയിലും മറ്റും ഇന്ധനം നൽകരുതെന്നു ഷൊർണൂരിലെ പമ്പുകൾക്ക് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐഒസി) ഉൾപ്പെടെ വിവിധ വിതരണക്കാരുടെ നിർദേശമെത്തി. ഇക്കാര്യം പമ്പുകൾക്കു മുന്നിൽ പ്രദർശിപ്പിക്കണമെന്ന നിയമം നിലവിലുണ്ട്. ലംഘിച്ചാൽ വിതരണച്ചുമതല മുൻകൂർ നോട്ടിസ് ഇല്ലാതെ റദ്ദാക്കുമെന്നാണ് അറിയിപ്പ്. അതേസമയം, അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എന്‍ഐഎ) ഏറ്റെടുക്കാന്‍ സാധ്യതയേറി. തീവയ്പിനു പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്‍െഎഎ അന്വേഷണം വേണോയെന്ന് ആഭ്യന്തരമന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ് ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് എന്‍െഎഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന നടന്നിട്ടുണ്ട്.വിശദമായ അന്വേഷണം വേണം. കേരളത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതി ഷാറുഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ ആശയവിനിമയങ്ങള്‍, സമൂഹമാധ്യമ അക്കൗണ്ടുകളിലെ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ വഴി ലഭിച്ച വിവരങ്ങള്‍ സംശയം വര്‍ധിപ്പിക്കുന്നുവെന്നും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷണ വിശദാംശങ്ങള്‍ എന്‍െഎഎയ്ക്ക് കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര എടിസുമായും ഡല്‍ഹി പൊലീസുമായും എന്‍െഎഎ സംഘം ആശയവിനിമയം നടത്തി.
എന്‍െഎഎയുടെ കൊച്ചി, ചെന്നൈ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. ഷാറുഖ് എന്തുകൊണ്ട് കേരളം തന്നെ തിരഞ്ഞെടുത്തു?, ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുണ്ടോ? എന്നിവ അന്വേഷിക്കണം. പെട്ടെന്ന് ഒരു തോന്നലില്‍ ഷാറുഖ് ചെയ്ത കുറ്റകൃതമാണെന്ന വാദം വസ്തുതയല്ല. കേരളത്തിലേയ്ക്ക് എത്തിയതും കുറ്റകൃത്യം നടത്തിയതും രക്ഷപ്പെട്ടതും മുന്നൊരുക്കത്തോടെയാണ്. പെട്രോള്‍ വാങ്ങാന്‍ ഷൊര്‍ണൂര്‍ തിരഞ്ഞെടുത്ത് പോലും ബോധപൂര്‍വമാകാം. കൂടുതല്‍പേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha

























