സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍....വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ വിതരണം ചെയ്യും

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍....വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ വിതരണം ചെയ്യും. ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു.
സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുന്‍പ് ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്.
ശേഷിക്കുന്ന കുടിശിക നല്‍കാനായി സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിച്ചിട്ടുണ്ടായിരുന്നു.
ഡിസംബര്‍ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചവര്‍ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























