എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത...ഷൊര്‍ണൂര്‍, കണ്ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം,ഡല്‍ഹിയില്‍ അന്വേഷണം വിപുലീകരിച്ച് കേരള പൊലീസ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി ഇന്ന് തെളിവെടുപ്പിന് സാധ്യത. ഷൊര്‍ണൂര്‍, കണ്ണൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാനായി വൈകുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യല്‍ ആറ് ദിവസം പിന്നിട്ടിട്ടും, സുപ്രധാനമായ വിവരമൊന്നും കിട്ടിയിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ തീവ്രവാദ ബന്ധം ഉറപ്പിക്കുമ്പോഴും, അതിലേക്കെത്താനാവാതെ കുഴയുകയാണ് എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.
അതേസമയം, ഡല്‍ഹിയില്‍ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് കേരള പൊലീസ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നാണ് സൂചനകള്‍. ഷാരൂഖ് സെയ്ഫി എവിടെയൊക്കെ പോയി എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. കേസ് എന്‍ ഐ എ ഏറ്റെടുക്കുന്നതിലും ഉടന്‍ തീരുമാനമുണ്ടായേക്കാം.
https://www.facebook.com/Malayalivartha
























