Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ശിവകുമാറിനെയും ഇബ്രാഹിം കുഞ്ഞിനെയും ഒറ്റിയ പിണറായി..ബി.ജെ പി ക്ക് ഇത് പൊൻതിളക്കം...കോൺഗ്രസും ലീഗും പ്രതിസന്ധിയിൽ, ഇത് ബി ജെ പിയുടെ തികച്ചും അപ്രതീക്ഷിത നീക്കമായി മാറി...അതും പിണറായിയുടെ ചെലവിൽ!ഇനിയാണ് കളികൾ..

13 APRIL 2023 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്കുന്നു,കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരന്‍ സുധാകരനാണ്,പിജെ ആര്‍മി സൈബറിടത്തില്‍ കിടന്ന് മെഴുകുന്നു

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വർണ്ണക്കടത്ത് കേസിൽ നിന്നും തലയൂരാൻ പിണറായി കോൺഗ്രസിനെയും ലീഗിനെയും ഇ.ഡിക്ക് ഒറ്റികൊടുത്തു. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ പി ക്ക് ഇത് പൊൻതിളക്കമുള്ള അവസരമായി മാറിയിരിക്കുകയാണ്.പി.കെ.കുഞ്ഞാലിക്കുട്ടിയും വി.എസ്.ശിവകുമാറും ബി ജെ പിയുടെ കാലിൽ പിടി,ച്ചില്ലെങ്കിൽ ജയിലിൽ പോകുമെന്നതാണ് അവസ്ഥ.പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്  ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ഡൽഹിയിലെ ബിജെപി നേതാക്കളെ കൈയിലെടുക്കാൻ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ നേത്യത്വത്തിൽ ശ്രമം തുടങ്ങിയത്. വി എസ്. ശിവകുമാറും കൂട്ടാളി ശാന്തിവിള രാജേന്ദ്രനെയും വരുന്ന 20 ന് ഇ.ഡി. ഓഫീസിൽ ഹാജരാകണമെന്ന നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിലാണ് ശിവകുമാർ ബി ജെ പി യെ തേടിയിറങ്ങിയത്. എന്നാൽ ലീഗ്, കോൺഗ്രസ് പാർട്ടികളെ നിലംപരിശാക്കി 2024 ൽ ലോക സഭാ തിരഞ്ഞെടുപ്പിൽ കളം പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പാർലെമെൻ്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എത്ര കോൺഗ്രസ് നേതാക്കൾ ജയിലിൽ കിടക്കുമെന്ന് കണ്ടറിയാം.

 

പാലാരിവട്ടം, ശിവകുമാർ അഴിമതി കേസുകൾ ഇ ഡി യുടെ കോർട്ടിലേക്ക് എറിഞ്ഞു കൊടുത്തത്  സംസ്ഥാന സർക്കാരിന് കീഴിലുള്ള വിജിലൻസാണ്.  പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രണ്ടു കേസുകളും വിജിലൻസ്   അന്വേഷിച്ചത്.പാലാരിവട്ടം  കേസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞാണ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നത്.പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്‍റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്. 

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം  ചന്ദ്രിക പത്രത്തിന്‍റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിച്ചെന്നാണ് പരാതി. അക്കൗണ്ടില്‍ നിന്ന്  പിന്‍വലിച്ച പണം ഉപയോഗിച്ച്  പാണക്കാട് കുടുംബാംഗങ്ങളുടെ  പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിയുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്ന ഈ കേസിലാണ്  ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗകൂടിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.  ഇ ഡിയുടെ നീക്കത്തിൽ ലീഗും കോൺഗ്രസും പരിഭ്രാന്തരാണ്. ശിവകുമാറിന് പിന്നാലെ തങ്ങളെയും ഉപദ്രവിക്കുമെന്ന ഭയം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ലോകസഭാ തിരഞ്ഞടുപ്പ് അടുക്കുന്നതോടെയാണ് കോൺഗ്രസിനും ലീഗിനുമെതിരെ ബിജെപി നീങ്ങുന്നത്.2011- 20 16  കാലത്ത് യു ഡി എഫ് സർക്കാരിലെ പല മന്ത്രിമാരും വൻ അഴിമതിയാണ് നടത്തിയത്.ബാർക്കോഴ കേസിൽ എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബു ആരോപണത്തിൻ്റെ നിഴലിലാണ്. 2019 മുതൽ സി പി എമ്മിന് എതിരായിരുന്ന ഇ.ഡി. വളരെ പെട്ടെന്നാണ് കോൺഗ്രസിലേക്ക് തിരിഞ്ഞത്. ഇത്തരത്തിൽ അവസ്ഥ  സങ്കീർണമായി കൊണ്ടിരിക്കെയാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസിൽ ഹൈക്കോടതി വിധി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിക്ക് പാലാരിവട്ടം അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്ന് ഇ.ഡി.കരുതുന്നു.

 

പാണക്കാട് കുടുംബത്തിലെ വമ്പൻമാർ ശരിയായ അന്വേഷണം നടന്നാൽ കുരുങ്ങും.ഇത് ലീഗിൻ്റെ  പത്തി മടക്കും. പാണക്കാട് കുടുംബം ആദ്യമായാണ് അഴിമതിയുടെ നിഴലിലേക്ക് വരുന്നത്.ഹൈക്കോടതിയിൽ ഇ.ഡി. ഇടപെടലാണ് നിർണായകമായത്. പാലാരിവട്ടം അഴിമതിയും ശിവകുമാറിൻെറ അഴിമതിയും   പിണറായി ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ കരുതിവച്ച കേസുകളാണ്. പിന്നീട്  ബി ജെ പിയുടെ കളത്തിലേക്ക് പിണറായി ഇവ എറിഞ്ഞു കൊടുത്തു. 2024 ലെ ഇലക്ഷനിൽ സി പി എമ്മിന് ദേശീയ പദവി നഷ്ടമാകാതിരിക്കണമെങ്കിൽ സീറ്റുകൾ പിടിക്കണം. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് സി പി എമ്മിന്  ലഭിച്ചത്.19 സീറ്റും കോൺഗ്രസ് പിടിച്ചു. ഇതിൽ മാറ്റം ഉണ്ടാകണമെങ്കിൽ കോൺഗ്രസ് നേതാക്കൾ ജയിലിൽ പോകണം. ഇതാണ് പിണറായി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ബി ജെ പി ക്ക് ഒന്നോ രണ്ടോ സീറ്റുകൾ കിട്ടിയാലും തരക്കേടില്ലെന്ന അവസ്ഥയിലാണ് പിണറായി ഇപ്പോൾ.

 

താൻ ബി ജെ പി ക്ക് നൽകുന്ന സഹായങ്ങൾക്ക് പ്രത്യുപകാരം ലഭിക്കുമെന്ന് പിണറായിക്ക് അറിയാം. ബി ജെ പി യെ സംബന്ധിച്ചടത്തോളം കോൺഗ്രസാണ് ശത്രു. വി.എസ് ശിവകുമാറിനെതിരെ  വിജിലൻസിന് പേരുവയ്ക്കാതെ  പരാതി നൽകിയത് തിരുവനതപുരം ജില്ലയിലെ ഒരു കോൺഗ്രസ് നേതാവാണെന്ന് മുൻമന്ത്രി വി എസ് ശിവകു മാറിൻ്റെ അടുത്ത അനുയായികൾ ആരോപണം ഉന്നയിച്ചിരുന്നു. മന്ത്രിയായിരിക്കെ തനിക്കൊപ്പം നിൽക്കുകയും ധാരാളം കാര്യങ്ങൾ നടത്തിയെടുക്കുകയും ചെയ്തയാളാണ് പിന്നീട് തനിക്കെതിരെ തിരിഞ്ഞതെന്നും ശിവകുമാർ പറഞ്ഞു. അദ്ദേഹം മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെയും പരാതി നൽകാറുണ്ടെന്നാണ് ശിവകുമാർ കരുതുന്നത്. മന്ത്രിയായിരിക്കെ കോടികൾ സമ്പാദിച്ചപ്പോൾ അത് വേണ്ടപ്പെട്ടവർക്ക് നൽകിയില്ലെന്ന് പല കോൺഗ്രസുകാർക്കും  പരിഭവമുണ്ട്. ശിവകുമാറിന് കോടികളുടെ ബിനാമി സ്വത്തുണ്ടെന്ന് തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു നടക്കുന്നുണ്ട്. ശിവകുമാറിൻെറ ബിനാമിയായി അറിയപ്പെടുന്നയാളാണ് ശാന്തിവിള രാജേന്ദ്രൻ. അദ്ദേഹത്തെയും ഇ.ഡി. വിളിപ്പിച്ചിട്ടുണ്ട്.ശിവകുമാറിന് ഇ.ഡി. നോട്ടീസ് കിട്ടിയപ്പോൾ സന്തോഷിക്കുന്ന നിരവധി കോൺഗ്രസ് നേതാക്കളുണ്ട്. ഇബ്രാഹിം കുഞ്ഞിനെ   നരേന്ദ്ര മോദിക്ക് വിട്ടുകൊടുക്കാതിരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയും സംഘവും  രംഗത്തെത്തിയപ്പോൾ മുൻ മന്ത്രി വി എസ് ശിവകുമാറിനെ രക്ഷിക്കാൻ ആരുമില്ല. ശിവകുമാറിന് വേണ്ടി കോൺഗ്രസ് നേതാക്കൾ പോലും  ഇതു വരെ രംഗത്തെത്തിയിട്ടില്ല. തന്നെ രക്ഷിക്കണമെന്ന ശിവകുമാറിന്റെ ആവശ്യത്തോട് ചെന്നിത്തല മുഖം തിരിച്ചതായാണ് റിപ്പോർട്ട്. 

 

 ഇബ്രാഹിം കുഞ്ഞിനെ കൊലയ്ക്ക് കെടുക്കാതിരിക്കാൻ കുഞ്ഞാലിക്കുട്ടി പിണറായിയെ വരെ കണ്ടിരുന്നു. എന്നാൽ  പിണറായി  സഹായിച്ചില്ല.  വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഇബ്രാഹിം  കുഞ്ഞിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ ആദായ നികുതി  എൻഫോഴ്സ്മെന്റ് വകുപ്പ്  സംസ്ഥാന വിജിലൻസിനോട്  ആവശ്യപ്പെട്ടിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.   ഇബ്രാഹിംകുഞ്ഞിന്റെ കള്ള  പണം വെളുപ്പിക്കൽ സംബന്ധിച്ച് വിജിലൻസ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്   കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.. -മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സഹായത്തോടെയാണ് ശിവകുമാർ ഇത്രയും കാലം കേസിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത്. കടകം പള്ളിയും കോടിയേരിയുമായുള്ള സ്നേഹബന്ധത്തിലാണ് ഒന്നും സംഭവിക്കാതെ പോയത്. എന്നാൽ കോടിയേരിയുടെ മരണത്തോടെ ശിവകുമാറിന് കഷ്ടകാലം പിടിച്ചു.  ശിവകുമാർ വല്ലാത്ത സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആരും സഹായിക്കാനില്ല എന്നതാണ് അദ്ദേഹത്തിന്റെ അവസ്ഥ.

 

പാലാരിവട്ടം ഫ്ലൈ ഓവർ നിർമ്മിച്ച സ്വകാര്യകമ്പനിക്ക് 8.25കോടി നൽകാൻ ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞ് മന്ത്രിയാണെന്ന്  പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഉൾപ്പെടെ പറഞ്ഞതോടെയാണ് ഇബ്രാഹിംകുഞ്ഞ് കുരുങ്ങിയത്. എന്നാൽ അസിസ്റ്റന്റു മുതൽ ഗവൺമെന്റ് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർ അനുകൂല തീരുമാനം എടുത്ത ഫയലിൽ താൻ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് ഇബ്രാഹിംകുഞ്ഞ് മൊഴി നൽകി. മന്ത്രിയുടെ നിർദ്ദേശമില്ലാതെ എട്ടേകാൽ കോടി മുൻകൂറായി നൽകാൻ കഴിയില്ലെന്ന് എല്ലാവർക്കുമറിയാം.  തുക മുൻകൂറായി നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്. അത്തരമൊരു  ഫയൽ മന്ത്രി തന്നെയാണ് ഒപ്പിടേണ്ടത്. മുൻകൂർ തുക നൽകണമെന്ന് കരാറിൽ പറഞ്ഞിട്ടില്ല. ആർ. ഡി . എസ് പ്രോജക്റ്റ് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇബ്രാഹിംകുഞ്ഞിനെ പിടിച്ചാൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖരിലേക്ക് ചങ്ങല നീങ്ങുമോ എന്ന ഭയത്തിലാണ് മുസ്ലിം ലീഗ്.റെജീന കേസിൽ രാജിവച്ചപ്പോൾ കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് ഇബ്രാഹിം കുഞ്ഞിനെ മന്ത്രിയാക്കിയത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്  ഇബ്രാഹിംകുഞ്ഞ്. 

 

സീനിയർ ഐ. എ എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിട്ടുണ്ട്. പലിശ ഈടാക്കാതെ 8-25 കോടി നൽകാനായിരുന്നു മന്ത്രിയുടെ ഉത്തരവ്.  അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി സുരജാണ്  പലിശ നൽകണമെന്ന നിർദ്ദേശം ഫയലിൽ എഴുതി ചേർത്തത്. പലിശയായി 8-25 ലക്ഷം രൂപ സർക്കാരിന് ലഭിക്കുകയും ചെയ്തു. സൂരജ് ആവശ്യപ്പെട്ടാൽ ഇബ്രാഹിംകുഞ്ഞ് അംഗീകരിക്കുമായിരുന്നു.അതായിരുന്നു അവർ തമ്മിലുള്ള ഇരിപ്പുവശം. അഴിമതി നടത്താൻ വേണ്ടി മാത്രം സൂരജ് ഇബ്രാഹിം കുത്തിനെ കുരക്കിയെന്ന് വേണമെങ്കിൽ കരുതാം. കാരണം സെക്രട്ടറിമാർ പറയുന്നിടത്താണ് മന്ത്രിമാർ സാധാരണ ഒപ്പിടാറുള്ളത്.  പാലാരിവട്ടം നിർമ്മിച്ച കമ്പനിക്ക് അനധികൃതമായി വായ്പ അനുവദിച്ച ഫയൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് കണ്ടിട്ടുണ്ടെന്നാണ് വിജീലൻസ് വ്യത്തങ്ങൾ സൂചിപ്പിച്ചത്. 44 കോടി ചെലവിട്ട് നിർമ്മിച്ചതാണ് പാലം.

ഇബ്രാഹിം കുഞ്ഞിനെ രണ്ട് വട്ടം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. രണ്ട് മണിക്കൂറാണ് ചോദ്യം ചെയ്തത്. എന്നാൽ സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമാണ് താൻ കണ്ടിട്ടുള്ളതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ടി.ഒ. സൂരജ് ഉൾപെടയുള്ളവരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാലം നിർമ്മിച്ച ആർഡി എസ് പ്രോജക്റ്റ് ഉടമ സുമിത് ഗോയലിനാണ് നിയമവിരുദ്ധമായി പണം അനുവഭിച്ചത്. കരാർ നൽകിയ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായപ്പോഴാണ്  കമ്പനിക്ക് നേരിട്ട് തുക നൽകിയത്.ഒരു സ്വകാര്യ കമ്പനിക്ക് പണം നൽകുമ്പോൾ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ ഫയൽ കണ്ടിരിക്കണം. എന്നാൽ വകുപ്പ് സെക്രട്ടറി മാത്രമാണ് ഫയൽ കണ്ടതെന്നാണ് മുൻ മന്ത്രിയുടെ വിശഭീകരണം . വകുപ്പുസെക്രട്ടറി വിചാരിച്ചാൽ കോടികൾ ക്രമരഹിതമായി നൽകാൻ കഴിയുമോ എന്നാണ് ചോദ്യം.. 2016 ഒക്ടോബർ 12 നാണ് പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നു കൊടുത്തത്. 

 

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അനുകൂലിച്ച്  അന്നത്തെ പൊതുമരാമത്ത് മന്ത്രി  ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥർ കാണിക്കുന്ന അഴിമതിക്ക് മന്ത്രിമാർ എങ്ങനെ കുറ്റകാരാവും എന്നാണ് സുധാകരൻ ചോദിച്ചത്. അപ്പോൾ തന്നെ വിജിലൻസ് അധികൃതർ മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ തന്റെ പഴയ നിലപാടിൽ നിന്നും മന്ത്രി പിന്നോട്ട് പോയി. മുൻ മന്ത്രിക്കെതിരെ  നിരവധി  പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ അഴിമതി കേസുകളിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചില്ല. അതിനിടെയാണ്  പാലാരിവട്ടം കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന്  വിവരം ലഭിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു  തന്നെ നിർമ്മാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലത്തിൽ വിള്ളൽ അനുഭവപ്പെട്ടതിനെ തുടർന്ന് പൂട്ടിയിട്ടതായിരുന്നു. പിന്നീട് പിണറായി വന്ന ശേഷം തകരാർ പരിഹരിച്ച് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സി പി എമ്മിനെ പോലെ കോൺഗ്രസും ലീഗും പ്രതിസന്ധിയിലാണ്. ഇത് ബി ജെ പിയുടെ തികച്ചും അപ്രതീക്ഷിത നീക്കമായി മാറി. അതും പിണറായിയുടെ ചെലവിൽ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്  (14 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ  (48 minutes ago)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍  (1 hour ago)

സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..  (1 hour ago)

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (2 hours ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (2 hours ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (2 hours ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (3 hours ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (3 hours ago)

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി....  (3 hours ago)

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്  (3 hours ago)

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞി  (3 hours ago)

കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി: തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‍ലാമും അനുഭവിക്കണം...ശിക്ഷ വേഗം നടപ്പാക്കണമെന്ന് നിയമ വിദ്യാർഥിനിയുടെ അമ്മ... അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ തള്ളിക്കൊണ  (4 hours ago)

വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ ഒരു അഗ്നിപർവ്വതം അതിശയകരമായി പൊട്ടിത്തെറിച്ചു...പിണറായി വിജയൻ പോയതിന് പിന്നാലെ എന്ന് കുറ്റപ്പെടുത്തൽ  (4 hours ago)

Malayali Vartha Recommends