നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു... ഈ സാമ്പത്തിക വർഷം റെക്കോഡ് വരുമാനം നേടി...യാത്രക്കാരിൽ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്... ഇതുവരെ നേടിയതിൽ ഏറ്റവും കൂടിയ വളർച്ച നിരക്ക്...

രാജ്യമൊട്ടാകെ വന്ദേഭാരത് ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല..കേരളത്തിലേക്കുള്ള വരവിനെ കുറിച്ച് പറയാൻ ആണെങ്കിൽ വൻ രാജകീയമായിരുന്നു വരവേൽപ്പ്..വലിയ മുന്നറിയിപ്പുകളും ഫ്ലെക്സ് ബോർഡുകൾ വയ്ക്കാനുള്ള തിക്കും തിരക്കും ഒന്നുമില്ലാതെ തന്നെ..വന്ന് , ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വന്ദേഭരതിനെ..ഇനി ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്ര മോദി..വരുന്ന 24 നു ഫ്ലാഗ് ഓഫ് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ്..ജനങ്ങൾ...അതിനു മുന്നോടിയായി മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കി ഇരിക്കുകയാണ് ഇന്ത്യൻ റെയിൽവേ..നരേന്ദ്രമോദി ഭരണത്തിൽ ഇന്ത്യൻ റെയിൽവേ തിളങ്ങുന്നു. ഈ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേ റെക്കോഡ് വരുമാനം നേടി. 2022-23 സാമ്പത്തിക വർഷത്തിൽ റെയിൽവേ നേടിയത് 2.40 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം നേടിയ വരുമാനത്തേക്കാൾ 49,000 കോടി രൂപ അധികം നേടാൻ ഇത്തവണ സാധിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഇതിന് തൊട്ടുമുൻപുള്ള വർഷം നേടിയതിൽ നിന്നും 25 ശതമാനം വളർച്ച നേടിയിട്ടുണ്ട്. യാത്രക്കാരിൽ നിന്നും മാത്രം 63,300 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതുവരെ നേടിയതിൽ ഏറ്റവും കൂടിയ വളർച്ച നിരക്കാണ് ഇത്. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്നു വളർച്ചാനിരക്ക്. 15 ശതമാനം വളർച്ച ചരക്ക് സേവനത്തിലുമുണ്ടായി. 1.62 ലക്ഷം കോടി രൂപയായിരുന്നു ഈ വർഷം ചരക്ക് സേവനത്തിൽ നിന്നും ലഭിച്ചത്. 2021-22 സാമ്പത്തിക വർഷം യാത്രാക്കാരിൽ നിന്നും ലഭിച്ച വരുമാനം 39,214 കോടി രൂപയാണ്.മൊത്തം വരുമാനം 1,91,278 കോടി രൂപയും.കൊവിഡ് മഹാമാരിക്ക് ശേഷം പാസഞ്ചർ ചരക്ക് ട്രെയിൻ സർവീസുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് ഊർജമേകുന്നതാണ് റെയിൽവേയുടെ റിപ്പോർട്ട്.തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് റെയിൽവേയ്ക്ക് നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15നുള്ളിൽ രാജ്യത്ത് 75 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്.
വന്ദേ ഭാരത് സംവിധാനത്തിൽ വ്യാപിപ്പിക്കുകയാണ്. 2023-24 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തലേന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സർവേ അവതരിപ്പിച്ചിരുന്നു. ഇതിലാണ് ഫണ്ടുകളുടെ വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. വാഗൺ സംഭരണം മുൻവർഷത്തേക്കാൾ 77.6 ശതമാനം ഉയർന്ന് 22,747 വാഗണുകളാക്കിയെന്നും റെയിൽവേ അറിയിച്ചു.ട്രാഫിക് വരുമാനത്തിന്റെ കാര്യത്തിൽ, 2021-22 ലെ 39,214 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 ൽ 63,300 കോടി രൂപയാണ് യാത്രക്കാരുടെ വരുമാനമായി റെയിൽവേ നേടിയത്. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 61 ശതമാനം കൂടുതലാണിത്.അതെ സമയം ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേകിച്ച്,
അദ്ധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.ചെറുവള്ളിയിൽ നെടുമ്പാശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമാകാൻ പോകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേയ്ക്കുള്ള ദൂരം 48 കിലോമീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര എളുപ്പമാകും.ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടും. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ് വിമാനത്താവളം ഗുണം ചെയ്യുക.
https://www.facebook.com/Malayalivartha






















