Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

15 JULY 2026 09:09 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടി. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, കൈമാറ്റ കരാര്‍ പ്രകാരം സെപ്റ്റംബര്‍ 15നകം തിരിച്ചു നല്‍കേണ്ട ബാധ്യത നിലനില്‍ക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സമയത്ത് ഒപ്പുവെച്ച, യൂണിറ്റിന് 4.29 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാല കരാറുകള്‍ പിന്നീട് റദ്ദാക്കപ്പെട്ടതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

മന്ത്രി സണ്ണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. എന്നാല്‍, നിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയാത്ത ഒരു അടിയന്തര സാഹചര്യത്തിലാണ് നിലവില്‍ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. ഈ കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി ലിമിറ്റഡ് നടത്തുന്നുണ്ട്.

നാം നേരിടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ (കണക്കുകളിലൂടെ):

വൈദ്യുതി ആവശ്യകതയിലെ വന്‍ വര്‍ദ്ധനവ്: 2025 ജൂലൈ മാസത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500 3600 മെഗാവാട്ട് ആയിരുന്നെങ്കില്‍, 2026 ജൂലൈ മാസത്തില്‍ അത് 4600 4800 മെഗാവാട്ട് ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാള്‍ 700 1000 മെഗാവാട്ടിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

പ്രതിദിന ഉപയോഗം: 2025 ജൂലൈയില്‍ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കില്‍, 2026 ജൂലൈയില്‍ അത് 78 ദശലക്ഷം യൂണിറ്റ് ആയി വര്‍ദ്ധിച്ചു. ആഭ്യന്തര ഉല്‍പ്പാദനത്തിലെ ഇടിവ്: 2025 ജൂലൈയില്‍ ആഭ്യന്തര ജലവൈദ്യുതി ഉല്‍പ്പാദനം 45 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോള്‍, 2026 ജൂലൈയില്‍ അത് വെറും 14 17 ദശലക്ഷം യൂണിറ്റ് മാത്രമായി കുറഞ്ഞു.

അണക്കെട്ടുകളിലെ ജലനിരപ്പ്: നമ്മുടെ അണക്കെട്ടുകളിലെ ജലം 2025 ജൂലൈയില്‍ 60% ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂലൈയില്‍ അത് 28% മാത്രമാണ്. ഇടുക്കി ജില്ലയില്‍ മാത്രം മഴലഭ്യതയില്‍ 55% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിസന്ധിക്ക് കാരണമായ പ്രധാന ഘടകങ്ങള്‍:

കാലാവസ്ഥാ വ്യതിയാനം: എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടി. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കരാര്‍ പ്രകാരമുള്ള തിരിച്ചടവ്: വേനല്‍ക്കാലമായ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, കൈമാറ്റ കരാര്‍ പ്രകാരം സെപ്റ്റംബര്‍ 15നകം തിരിച്ചു നല്‍കേണ്ട ബാധ്യത നിലനില്‍ക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി. പൂര്‍വ്വകാല കരാറുകള്‍ റദ്ദാക്കപ്പെട്ടത്: മുന്‍ വൈദ്യുതി മന്ത്രി ബഹു. ആര്യാടന്‍ മുഹമ്മദിന്റെ സമയത്ത് ഒപ്പുവെച്ച, യൂണിറ്റിന് 4.29 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമായിരുന്ന ദീര്‍ഘകാല കരാറുകള്‍ പിന്നീട് റദ്ദാക്കപ്പെട്ടതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

പകല്‍ സോളാര്‍ വൈദ്യുതിയുടെ സംഭരണ പരിമിതി: പകല്‍ സമയത്ത് ലഭ്യമാകുന്ന സോളാര്‍ വൈദ്യുതി രാത്രികാല ഉപയോഗത്തിനായി വലിയ തോതില്‍ സംഭരിച്ചു വെക്കാന്‍ കഴിയാത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (18 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (23 minutes ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (24 minutes ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (44 minutes ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (59 minutes ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (1 hour ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (1 hour ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (3 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (4 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends