ലോകായുക്തയോട് വല്ലാത്ത അസൂയ തോന്നുന്നു എന്ന് ഈ മനുഷ്യൻ..കാരണമുണ്ട്.....

വാർത്താക്കുറിപ്പിറക്കി നിരപരാധിത്വം തെളിയിക്കാനിറങ്ങിയ ചരിത്ര നീക്കത്തിനടുത്ത ദിവസം തന്നെ വീണ്ടും വിമർശനങ്ങൾക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് രെഗത്തെത്തിയിരിക്കുന്നു.
തന്നെ വിമർശിക്കുന്ന വരോട് സഹതാപം മാത്രമാണെന്നും മോദിയും മൻമോഹൻ സിംഗും ഒരു പോലെ അംഗീകരിച്ച ആളായത് തനിക്ക് എന്തോ ഗുണം ഉളളത് കൊണ്ടല്ലേ എന്നുമാണ് ലോകായുക്തയുടെ ചോദ്യം. മുൻ ജൻമ സുകൃതം കൊണ്ടാവാം ഇവർ തന്നെ ഗവൺമെന്റ് പ്ലീഡർ ആക്കിയത് എന്നാണ് ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരിക്കുന്നത്.
ഈ നേട്ടങ്ങളിൽ ആർക്കാണ് അസൂയ തോന്നാത്തത്. തനിക്ക് കിട്ടിയ സ്ഥാനങ്ങൾ എണ്ണിപ്പറയുന്ന ആളോട് സഹതാപം മാത്രമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. അതിനുള്ള മറുപടി പറയുകയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.എം.ഷാജഹാൻ
https://www.facebook.com/Malayalivartha























