Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയിട്ട കുരുക്കില്‍ ചെന്നുകേറിക്കൊടുത്ത് സിപിഎം;വന്ദേഭാരതും,റബ്ബര്‍ കര്‍ഷകരും ഇത് രണ്ടും സിപിഎമ്മിനെ പൊള്ളിക്കുന്നു,കൈപൊള്ളാതെ കൃത്യമായ നിലപാട് എടുക്കമായിരുന്നു പക്ഷെ കൊണ്ടുപോയി തുലച്ചു,ഇപ്പോള്‍ നാനാവഴിക്കൂടെയും അടി ഇരന്നുവാങ്ങുന്നു

18 APRIL 2023 08:04 PM IST
മലയാളി വാര്‍ത്ത

ശത്രുക്കളിട്ട വലയില്‍ ചെന്ന് കേറിക്കൊടുക്കുക എന്ന് കേട്ടിട്ടില്ലേ. അതാണ് കേരളത്തിലെ സിപിഎമ്മിന് സംഭവിച്ചത്. ഒന്നാന്തരം രണ്ട് രാഷ്ട്രീയ വല കേന്ദ്രത്തില്‍ നിന്ന് ബിജെപി ഇട്ടു. കൃത്യമായ് അതില്‍ വന്ന് വീണിട്ടിപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാനാകാത്ത അവസ്ഥയില്‍ സിപിഎം. ഇരട്ടച്ചങ്കെന്ന് പറഞ്ഞിട്ട് ബിജെപി കളിയില്‍ വീണുകൊടുത്ത് പിണറായി. വന്ദേഭാരതും,റബ്ബര്‍ കര്‍ഷകരും ഇത് രണ്ടും സിപിഎമ്മിനെ പൊള്ളിക്കുന്നതിന് കൈയ്യും കണക്കുമില്ല. നൈസാ അയിട്ട് ഒഴിവാകാമായിരുന്ന കെണിയില്‍ അങ്ങോട്ട് ചെന്ന് കേറിക്കൊടുത്തു. ഇപ്പോള്‍ നാനാവഴിക്കൂടെയും അടി ഇരന്നുവാങ്ങുന്നു. ഞങ്ങള്‍ ബുദ്ധിമാന്മാരെന്ന് കേമം പറയുകയും ചെയ്യും എന്നാല്‍ തല്ല് മേടിച്ച് കൂട്ടുകയും ചെയ്യും.

ആദ്യം കേന്ദ്രത്തിന്റെ വന്ദേ ഭാരത് വലയില്‍ വീണ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും നോക്കാം. വന്ദേഭാരത് കേരളത്തിലേക്ക് വരുന്നു. പൊടുന്നനെ ഹാലിളകി സിപിഎം, കേന്ദ്രത്തോട് വിരല്‍ചൂണ്ടി സര്‍ക്കാര്‍,സൈബര്‍ ഗ്രൂപ്പുകളില്‍ ബിജെപിക്കെതിരെ കൊലവിളി. ഈ ഷോയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല. വന്ദേഭാരത് വന്നു, സ്വാഗതമെന്ന് രണ്ടുവരി പോസ്റ്റിട്ടാല്‍ മതിയായിരുന്നു ഈ മന്ത്രിമാരും സിപിഎം നേതാക്കളുമൊക്കെ. അവിടെ തീരുമായിരുന്നു ബിജെപിയുടെ രാഷ്ട്രീയക്കളി. അതിന് പകരം അതേറ്റുപിടിച്ച് പ്രശ്‌നം വഷളാക്കിയത് സിപിഎം തന്നെ. വന്ദേഭാരത് കൊണ്ടുവരുന്നത് സര്‍ക്കാരിനെ അറിയിച്ചില്ല. ഇതില്‍ രാഷ്ട്രീയമുണ്ടെന്നും പറഞ്ഞ് ഘോരഘോരം പ്രസംഗം തുടങ്ങി. പിന്നെ ഗോവിന്ദന് വന്ദേബാരതില്‍ അപ്പം ചുടാന്‍ പറ്റാത്തതിന്റെ കലിപ്പ്, പിണരായിക്ക് കെ റെയില്‍ തേഞ്ഞൊട്ടുമെന്ന ഭയം,ബിജെപി സ്‌കോര്‍ ചെയ്‌തെന്ന പേടി തുടങ്ങി പൊള്ളലോട് പൊള്ളല്‍. പിന്നെ സിപിഎമ്മുകാര്‍ വരിവരിയായ് വന്ന് കെ റെയില്‍ വന്ദേഭാരത് താരതമ്യ ചര്‍ച്ച. കെ റെയിലിന് ബദലല്ല വന്ദേബാരത് ചര്‍ച്ച. നീണ്ട പോസ്റ്റുകള്‍ അങ്ങനെ രോദനത്തോടെ രോദനം. ഇതോടെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും കളി പുറത്തായിപ്പോയി. വന്ദേഭാരത് വന്നതിലല്ല കെ റെയില്‍ തേഞ്ഞൊട്ടുമോ എന്ന ഭായമാണ് ഉള്ളിലുള്ളതെന്ന് പുറത്തായി. അങ്ങനെ കമ്മീഷന്‍ റെയിലില്‍ കമ്മീഷനടിക്കാനുള്ള സിപിഎം പൂതി മറനീക്കി പുറത്തുവന്നു.

ഇതില്‍ തമാശ ഇതൊന്നുമല്ല. ഇതേ സിപിഎം നേതാക്കള്‍ അതായത് റിയാസുള്‍പ്പെടെ പറയുന്നുണ്ട് കേരളത്തിന് ആദ്യമായല്ല ട്രെയ്ന്‍ കൊണ്ടുവരുന്നത്. അതില്‍ എന്തിനാണിത്ര രാഷ്ട്രീയമെന്ന്. അവരിറക്കിയ രാഷ്ട്രീയ കുരുക്കില്‍ ചെന്നുവീണു കൊടുത്തിട്ടാണ് ഈ ഡയലോഗ് ഇറക്കുന്നത്. അതേ കേരളത്തിന് ആദ്യമായല്ലല്ലോ ട്രെയ്ന്‍ കിട്ടുന്നത്. അതിനെ ആ രീതിയില്‍ തന്നെ കണ്ടാല്‍പ്പോരായിരുന്നോ. വോട്ടിന് വേണ്ടിയാണ് വന്ദേഭാരത് തള്ളിക്കൊണ്ട് വന്നതെന്ന് നേതാക്കന്മാര്‍ തന്നെ പറയുന്നു. ജനങ്ങളെ ദ്രോഹിക്കാതെ വികസനം വേണേല്‍ കേന്ദ്രം വേണമെന്ന പ്രതീതി സിപിഎമ്മും സര്‍ക്കാരും തന്നെ പറ#്ഞുവെക്കുന്നത് പോലെ ആയിപ്പോയി സിപിഎം പ്രകടനം. പിന്നെ വന്ദേഭാരതിന് സ്പീഡില്ല,ഭംഗി പോര,നിറം പോരാ എന്തൊക്കെ പ്രഹസനങ്ങള്‍. ഇവിടെല്ലാം തരംതാണ് പോയത് സിപിഎം തന്നെയാണ്. വികസനത്തിന് ഒപ്പംനില്‍ക്കുന്നുവെന്ന് കാണിക്കാതെ വികസനത്തിന് തുരങ്കം വെക്കുന്നു സിപിഎം എന്ന് തെളിയിച്ച് കൊടുത്തു.

ഇനി പാംപ്ലാനി ഉയര്‍ത്തിവിട്ട റബ്ബര്‍ വിലയിലേക്ക് വന്നാല്‍. കേരളത്തിലെ ക്രൈസ്തവര്‍ക്ക് ഇടയിലേക്ക് കൂളായ് കടന്നുചെല്ലാന്‍ ഒരവസരം നോക്കി ഇരിക്കുകയായിരുന്നു ബിജെപി. റബ്ബര്‍ വില കൂട്ടിയാല്‍ ഒരു എംപിയെ തരാമെന്ന പാംപ്ലാനിയുടെ പ്രസ്താവന വന്നതിന് പിന്നാലെ കൊലവിളിയുമായ് സിപിഎമ്മുകാര്‍ ഇരച്ചെത്തുന്നു. സൈബറിടങ്ങളിലും ജലീലുള്‍പ്പെടെ നേതാക്കളുടേയും പോസ്റ്റുകളില്‍ പാംപ്ലാനിക്കെതിരെ ആക്രമണം. റബ്ബര്‍ വില വാങ്ങാന്‍ ഉടലില്‍ തല ഉണ്ടായിട്ട് വേണ്ടേ, യൂദാസ് തുടങ്ങി പാംപ്ലാനിക്ക് നേരെ കൊലവിളി. പക്ഷെ എന്തായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് അപ്പോള്‍ തന്നെ റബ്ബര്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പാംപ്ലാനിയുമായ് സംസാരിക്കണമായിരുന്നു. കര്‍ഷകരുെട ആവലാതികളും ആശങ്കകളും കേള്‍ക്കാന്‍ ഞങ്ങളുണ്ടെന്നുള്ള വിശ്വാസം അവര്‍ക്ക് കൊടുക്കണമായിരുന്നു. പകരം വെല്ലുവിളി ഭീഷണി. ഇത് ക്രൈസ്തവരെ ചൊടിപ്പിച്ചു. ഈ അവസരം ബിജെപി കൃത്യമായ് ഉപയോഗിച്ചു. അവര്‍ കര്‍ഷകരെ കേള്‍ക്കാന്‍ തയ്യാറായി. മതമേലദ്ധ്യക്ഷന്മാരുമായ് ചര്‍ച്ചകള്‍ നടത്തി. ഒരുപാലം അങ്ങോട്ടും ഒരു പാലം ഇങ്ങോട്ടും ഇട്ടു.

റബര്‍ കര്‍ഷകര്‍ ഒരു പതിറ്റാണ്ടായി വിലത്തകര്‍ച്ചയിലാണെങ്കിലും ആദ്യ മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. റബര്‍ നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, രണ്ടാം സര്‍ക്കാരിന്റെ പകുതിയ്ക്കു ശേഷം റബര്‍ മേഖലയിലേക്കു നോട്ടമിട്ടു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി കര്‍ഷകര്‍ക്കിടയില്‍ അനുകൂല പ്രതികരണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണു പുത്തന്‍ പദ്ധതികളിലേക്കു നീങ്ങുന്നത്. ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയും വീണു കിട്ടിയ അവസരമായി.
സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിത്തുക വര്‍ധിപ്പിക്കാത്തതിലുള്ള കര്‍ഷക രോഷം നേട്ടമാക്കാമെന്നും കേന്ദ്രം കരുതുന്നു. അങ്ങനെ പന്ത് കൊണ്ടുപോയി കേന്ദ്രത്തിന്റെ കോര്‍ട്ടിലിട്ട് കൊടുത്തു സിപിഎം. എന്നിട്ടിപ്പോള്‍ കൈയ്യുംകാലുമിട്ടടിക്കുന്നു. ക്രൈസ്തവരെ ചൊടിപ്പിക്കരുത് മതമേലദ്ധ്യക്ഷന്മാര്‍ക്കെതിരെ പ്രകോപനപരമായ പ്രതികരണങ്ങല്‍ വേണ്ടായെന്ന് ഇപ്പോള്‍ അണികല്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് സിപിഎം നേതൃത്വം. പക്ഷെ കാര്യങ്ങള്‍ കൈവിട്ട് പോയി. ഇനിയിപ്പോള്‍ അരമന കയറി ഇറങ്ങി കാലുപിടിക്കാം അതേ നിവര്‍ത്തിയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (28 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (46 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (57 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends