Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നയന സൂര്യന്റെ മരണം... ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്: മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും

18 APRIL 2023 08:07 PM IST
മലയാളി വാര്‍ത്ത

നയന സൂര്യന്റെ മരണത്തില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്. നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.

വാതില്‍ തള്ളി തുറന്നാണ് സുഹൃത്തുകള്‍ അകത്ത് കയറിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ സുഹൃത്തുക്കള്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയെന്നായിരുന്നു സാക്ഷി മൊഴി. സാക്ഷികളുടെ സാനിധ്യത്തില്‍ അതേ മുറിയുടെ വാതില്‍ വീണ്ടും തളളി തുറന്നായിരുന്നു പരിശോധന. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡും ഈ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു.

കൊലപാതക സാധ്യതയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴുത്തിനേറ്റ ക്ഷതങ്ങള്‍ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലന്നുമാണ് വിലയിരുത്തല്‍.

നയന സൂര്യന്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. നയന കഴിച്ച മരുന്നുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ലെനിന്‍ രാജേന്ദ്രന്റെ മരണ ശേഷം വാടക വീട്ടിനുള്ളില്‍ നയനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. കൊല്ലത്തെ വീട്ടില്‍ കൊണ്ടുപോയ ശേഷവും മൂന്നു പ്രാവശ്യം ആശുപത്രിയില്‍ കൊണ്ടു പോയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (28 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (46 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (57 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends