കമ്യൂണിസത്തെ അടിച്ചിരുത്തി ക്രൈസ്തവ മുഖപത്രം;കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്തവരെ തകര്‍ക്കാന്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ പുതുതലമുറ മറക്കരുതെന്ന് ലേഖനം,ബിജെപിയെ തൊടാതെയുള്ള ലേഖനത്തില്‍ പൊള്ളി സിപിഎം,കേരളത്തില്‍ കളിയാകെ മാറുന്നു

ക്രൈസ്തവരുടെ മൊത്തം അട്ടിപ്പേറവകാശം ഏറ്റെടുക്കാന്‍ ചെന്ന സിപിഎമ്മിന് പൊതിരെ തല്ല്. ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍ എന്ന തലക്കെട്ടില്‍ ക്രൈസ്തവ മുഖപത്രം എഴുതിയ ലേഖനത്തില്‍ ഇടതിന് അടിയോടടി. രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങളില്‍ സംഘപരിവാറിനെ തെടാതെ കമ്യൂണിസത്തെ പ്രതിക്കൂട്ടിലാക്കിയാണ് ലേഖനത്തിലെ എഴുത്ത്. ക്രൈസ്തവര്‍ ഞങ്ങള്‍ക്ക് കീഴിലാണ് സുരക്ഷിതരെന്ന് കേരളത്തിലെ സിപിഎം നേതാക്കള്‍ വാദിക്കുമ്പോള്‍ ഇങ്ങനൊരു ലേഖനം വന്നിരിക്കുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടി. സിപിഎം ഒരു വഴിക്കൂടെ സംഘപരിവാര്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പ്രചരിക്കുമ്പോള്‍ മറുവഴിക്കൂടെ ഇടതിന് തന്നെ അടി.
ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവര്‍ എന്ന തലക്കെട്ടോടെ മുഖപത്രമായ ലെയ്റ്റി വോയ്‌സില്‍ ചീഫ് എഡിറ്റര്‍ ഷെവ. അഡ്വ. വി.സി സെബാസ്റ്റിയന്‍ എഴുതിയ ലേഖനമാണ് സിപിഎമ്മിന് പാരയായിരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി.നേതൃത്വം ആരംഭിച്ചിരിക്കേയാണ് ഈ ലേഖനമെന്നതും ശ്രദ്ധേയം. ബി.ജെ.പി അനുകൂല അഭിപ്രായപ്രകടനങ്ങള്‍ ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതും അടുത്തിടെയാണ്. ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമാണെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ക്രൈസ്തവരെ തകര്‍ക്കാന്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ പുതുതലമുറ മറക്കരുത്. ലക്ഷക്കണക്കിനു വിശ്വാസികളെയും വൈദികരെയും കൊലചെയ്ത കമ്യൂണിസ്റ്റുകള്‍ക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാന്‍ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവര്‍ മാത്രമല്ല ലോകജനതയ്ക്കു തന്നെ മറക്കാന്‍ സമയമായിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തില്‍ കമ്യൂണിസവും പൊളിറ്റിക്കല്‍ ഇസ്ലാമും ചേര്‍ന്നുള്ള പങ്കുകച്ചവടമാണ് നടക്കുന്നത്. ഇവ രണ്ടും കൈകോര്‍ക്കുമ്പോള്‍ ആഗോളഭീകരതയുടെ കൂടിച്ചേരലാണെന്ന് മനസിലാക്കാന്‍ ക്രൈസ്തവര്‍ക്കാകണമെന്നാണ് മറ്റൊരു ആഹ്വാനം. ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരേ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരേ ഒരു പരാമര്‍ശം പോലും ലേഖനത്തില്‍ ഇല്ല. എന്നാല്‍, ഛത്തീസ്ഗഡിലെ ആക്രമണങ്ങള്‍ പറയുന്നിടത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലെ സര്‍ക്കാരാണെന്ന് എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നുമുണ്ട്.
ക്രൈസ്തവരെ ചാക്കിലാക്കാന്‍ ഒടുകയാണ് രാഷ്ട്രീയക്കാര്‍. ക്രൈസ്തവരെ എതിര്‍ക്കാതെ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധത തുറന്നുകാട്ടാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കിയിരിക്കുകയാണ് സിപിഎം. രാജ്യത്ത് നടന്നിട്ടുള്ള ക്രൈസ്തവ വേട്ടകള്‍, സംഘപരിവാര്‍ നേതൃത്വത്തില്‍ നടത്തിയ നിലയ്ക്കല്‍ അടക്കമുള്ള ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭങ്ങള്‍, മതപ്രചാരകര്‍ക്കുനേരേ പ്രാദേശികമായി നടന്നിട്ടുള്ള ആക്രമണങ്ങള്‍ എന്നിവ പ്രചരിപ്പിക്കാനും പറഞ്ഞിട്ടുണ്ട്. ഇവയുടെ പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍ എന്നിവ തയ്യാറാക്കി താഴേത്തട്ടിലെ സൈബര്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്രൈസ്തവര്‍ക്കുനേരേ അക്രമങ്ങളുണ്ടായ സന്ദര്‍ഭങ്ങളില്‍ സി.പി.എം. സ്വീകരിച്ച നിലപാട് ക്രൈസ്തവ വിഭാഗങ്ങളെ ധരിപ്പിക്കണമെന്നാണ് നിര്‍ദേശം. പല കാലങ്ങളിലായി സംഘപരിവാര്‍ നേതാക്കള്‍ നടത്തിയിട്ടുള്ള ക്രൈസ്തവ വിരുദ്ധ പ്രസംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ അങ്ങോട്ടം ഇങ്ങോട്ടും പാരപണിഞ്ഞ് വോട്ടുപിടുത്തം.
https://www.facebook.com/Malayalivartha






















