Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിഥി തൊഴിലാളികള്‍ക്കൊപ്പം മാവോയിസ്റ്റ് നേതാവ്;കേരള പോലീസ് അറിയുന്നത് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിവരം കൈമാറുമ്പോള്‍,ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒന്നരമാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍,2019ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നു,കേരള പോലീസ് നോക്കുകുത്തി

18 APRIL 2023 08:31 PM IST
മലയാളി വാര്‍ത്ത

മാവോയിസ്റ്റുകളെ പൊക്കാന്‍ ഇടയ്ക്കിടെ വയനാടന്‍ കാടുകള്‍ക്ക് മുകളിലൂടെ വെറുതെ ഹെലികോപ്ടര്‍ പറത്തിയിട്ട് കാര്യമില്ല. മാവോയിസ്റ്റുകള്‍ രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായിരിക്കുന്നത് അന്യസംസ്താനതൊഴിലാളികള്‍ക്കിടയില്‍ നിന്ന്. ഇപ്പോഴും മാവോയിസ്റ്റുകളെ തപ്പി കാട് അരിച്ചുപെറുക്കുന്ന തണ്ടര്‍ബോള്‍ട്ടും പോലീസും കേള്‍ക്കാന്‍ പോരാളികള്‍ കാടിറങ്ങി ഇപ്പോള്‍ നാട്ടില്‍ വിഹരിച്ച് തുടങ്ങി. ഝാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒന്നരമാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. 2007ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഓജാന്‍ എന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തേ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കല്‍പ്പണി ചെയ്ത് പന്തീരാങ്കാവില്‍ കഴിയുകയായിരുന്ന ഇയാള്‍, കൈമ്പലത്തുള്ള മരമില്ലിന് സമീപമുള്ള വാടക മുറിയില്‍ നിന്നാണ് പിടിയിലാകുന്നത്. ഝാര്‍ഖണ്ഡ് പോലീസിന്റെ അപേക്ഷ പ്രകാരം പന്തീരാങ്കാവ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലുള്ള ഇയാളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും. ആയുധ നിയമപ്രകാരമുള്ള കേസില്‍ നേരത്തെ 11 മാസം ഇയാള്‍ ജയിലിലായിരുന്നു. 2019ന് ശേഷം നാലുതവണ ഇയാള്‍ കേരളത്തില്‍ വന്നതായാണ് വിവരം.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിയില്‍ ഭീകരരും മാവോയിസ്റ്റുകളും കടന്ന് കൂടുകയാണ്. ഇതൊന്നും കേരള പോലീസ് അറിയുന്നതേയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവരം ലഭിക്കുമ്പോഴാണ് ഇതൊക്കെ കേരള പോലീസ് അറിയുന്നത്. ഒളിത്താവളമായ് ഇക്കൂട്ടരെല്ലാം ഇപ്പോള്‍ സേഫായ് കാണുന്നയിടം അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളാണ്. കോഴിക്കോട് ട്രെയ്ന്‍ തീവെപ്പിന് ശേഷം അന്യസംസ്ഥാന തൊഴിലാളികളേക്കുറിച്ചുള്ള വലിയ ചര്‍ച്ച നടക്കുമ്പോഴാണ് അടുത്ത സുരക്ഷ വീഴ്ച പുറത്ത് വന്നിരിക്കുന്നത്. ഇപ്പോഴും അതിഥി തൊഴിലാളികളുടെ കൃത്യമാ കണക്കെടുക്കാനോ ഇവരേക്കുറിച്ചുള്ള വിവരങ്ങല്‍ ശേഖരിക്കാോ പോലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. ഝാര്‍ഖണ്ഡ് പോലീസ് വിവരം അറിയിച്ചത് കൊണ്ട് കേരള പോലീസ് ഇക്കാര്യം അറിഞ്ഞു. അല്ലെങ്കിലും ഇയാളും കേരളത്തില്‍ എന്തെങ്കിലും ആക്രമണം പദ്ധതിയിട്ട് നടപ്പാക്കിയേനേ. ഇപ്പോഴും മാവോയിസ്റ്റ് കേട്ടാല്‍ കാടുകയറുകയാണ് പതിവ്. അവരും രീതികള്‍ മാറ്റിപ്പിടിച്ച് കഴിഞ്ഞു. മുഖ്യധാരയിലേക്ക് നുഴഞ്ഞുകയറുന്നു. ഇപ്പോഴും കേരള പോലീസിന് നേരംവെളുത്തിട്ടില്ല.

കേരളം അതീവഗൗരവമായ് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ് അതിഥിതൊഴിലാളികളേക്കുറിച്ച്. ഇവര്‍ക്കിടയില്‍ കയറിക്കൂടിയിരിക്കുന്ന ക്രിമിനലുകളേക്കുറിച്ചുള്ള വിവരങ്ങള്‍ തേടണം. അന്വേഷണം ശക്തമാക്കുകയും വേണം. പെരുമ്പാവൂരില്‍ നിന്ന് അല്‍ഖ്വയ്ദ ഭീകരനെ പൊക്കിയത്. ഷഹറൂഖ് കയറിക്കൂടിയതും അതിഥി തൊഴിലാളികള്‍ക്കൊപ്പം. ബംഗ്ലാദേശികളും,റോഹിങ്ക്യന്‍സും എല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്ത് സുരക്ഷയാണ് കേരളത്തിലുള്ളത്. ആര്‍ക്കുവേണേലും എപ്പോള്‍ വേണമെങ്കിലും കയറി ഇറങ്ങി നിരങ്ങാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതും കേരള പോലീസ് അറിഞ്ഞിട്ടില്ല എന്‍ഐഎ വന്ന് പൊക്കിയപ്പോഴാണ് അവരും അറിയുന്നത്. ആഭ്യന്തരം നല്ല തോല്‍വിയാണ്. ഇനി ഭരണസിരാ കേന്ദ്രത്തില്‍ക്കേറി ആരേലും ബോംബിട്ടാലും ഇവരാരും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (28 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (46 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (57 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends