കുമ്മനടി വീണ്ടും കളം നിറയും... വന്ദേ ഭാരത് യാത്രയില്‍ പ്രധാനമന്ത്രിയെത്തുമ്പോള്‍ പഴയ ആദ്യ മെട്രോ യാത്രയിലെ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം വീണ്ടും ഓര്‍മയില്‍; ഇത്തവണ സുരേന്ദ്രന് രാജയോഗം; എല്ലാ ജില്ലകളിലും ബി ജെ പിയില്‍ ചേരുന്നവരുടെ പട്ടിക തയ്യാറാക്കിയതായി കെ സുരേന്ദ്രന്

പ്രധാനമന്ത്രിയോടൊപ്പം മെട്രോയില്‍ ആദ്യ യാത്ര നടത്തിയ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സഖാക്കള്‍ കൊന്ന് കൊല വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ കുമ്മനം രാജശേഖരന്റെ സാന്നിധ്യം സൃഷ്ടിച്ച വിവാദത്തോടെ രൂപം കൊണ്ട ' കുമ്മനടി' സാധാരണക്കാരുടെ നിഘണ്ടുവായ അര്‍ബണ്‍ ഡിക്ഷണറിയിലും വരെയെത്തി.
പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍. കുമ്മനത്തെ കണക്കിന് പരിഹസിച്ച് രൂപം കൊണ്ട ട്രോളുകളുടെ തിര അവസാനിക്കുന്നതിന് മുമ്പാണ് അര്‍ബണ്‍ ഡിക്ഷണറിയിലും 'കുമ്മനടി' സ്ഥാനം പിടിച്ചിട്ടുള്ളത്.
ഇപ്പോഴത്തെ വാര്‍ത്ത വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കേരളത്തിലെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാത്ര ചെയ്‌തേക്കും എന്നാണ്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയാകും പ്രധാനമന്ത്രി യാത്ര ചെയ്യുക. അപ്പോള്‍ സ്വാഭാവികമായും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമുണ്ടാകും.
പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാന്‍ കുട്ടികളുമുണ്ടാകും. കുട്ടികളെ തിരഞ്ഞെടുക്കാന്‍ പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വന്ദേഭാരത് പ്രമേയമാക്കി പെയിന്റിങ്, ഉപന്യാസ, കവിതാ രചന മത്സരങ്ങള്‍ നടത്തി. എന്നിരുന്നാലും, എസ്പിജിയാകും പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ദേഭാരത് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്.
അതേസമയം വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ടു മിനിറ്റ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്സ്പ്രസിന് ആദ്യ സിഗ്‌നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് റെയില്‍വേ കണ്‍ട്രോളര്‍ കുമാറിനെതിരെ നടപടിയുണ്ടായത്. എന്നാല്‍ തൊട്ടുപിന്നാലെ തൊഴിലാളി യൂണിയനുകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചു.
പിറവം സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്സ്പ്രസിന് കടന്നുപോകാന്‍ സിഗ്‌നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.
അതേസമയം കേരളത്തില്‍ എല്ലാ ജില്ലകളിലും ബി ജെ പിയില്‍ ചേരുന്നവരുടെ പട്ടിക തയ്യാറായതായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. വിവിധ പാര്‍ട്ടികളില്‍ നിരാശരായിട്ടുള്ളവരെയാണോ ബി ജെ പിയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നത് എന്ന ചോദ്യത്തിന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് നല്ല വീക്ഷണമുള്ളവരെയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.
കോട്ടയത്ത് 80 ഓളം പ്രമുഖ മതന്യൂനപക്ഷ കുടുംബങ്ങള്‍ ബി ജെ പിയില്‍ ചേര്‍ന്നതായി അദ്ദേഹം അവകാശപ്പെട്ടു. പത്തനംതിട്ടയിലും നിരവധി പേര്‍ പാര്‍ട്ടിയില്‍ ചേരാനിരിക്കുന്നു.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് ശേഷം ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകും. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് വ്യാപകമായ സ്വീകാര്യതയുണ്ട്. വ്യാപകമായ രീതിയില്‍ ബി ജെ പിയില്‍ പുതിയ ആളുകളെ ചേര്‍ക്കുന്നതിനുള്ള ക്യാപെയിന്‍ ആലോചിക്കുന്നുണ്ട്.
റബ്ബറിന്റെ വിലയില്‍ അധികം വൈകാതെ മാറ്റം വരും. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. റബ്ബറിന്റെ കാര്യത്തില്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha























