Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 പോക്കറ്റ് കാലിയാകാതെ നോക്കണേ.... ഗതാഗത നിയമ ലംഘനങ്ങള്‍ നാളെ മുതല്‍ ക്യാമറ പിടിക്കും... സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുന്നു...

19 APRIL 2023 07:34 AM IST
മലയാളി വാര്‍ത്ത

ഗതാഗത നിയമ ലംഘനങ്ങള്‍ നാളെ മുതല്‍ ക്യാമറ പിടിക്കും... സംസ്ഥാനത്തെ നിരത്തുകള്‍ മോട്ടോര്‍വാഹനവകുപ്പിന്റെ നിരീക്ഷണവലയത്തിലാകുന്നു... ഗതാഗതനിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ നാളെ മുതല്‍ പോക്കറ്റ് കാലിയാകും.


കുറ്റകൃത്യങ്ങള്‍ സ്വയം കണ്ടെത്തി പിഴയീടാക്കാനായി കഴിയുന്ന 726 അത്യാധുനിക നിരീക്ഷണക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. നിരത്തുകളില്‍ അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം.


നിയമലംക്ഷനങ്ങള്‍ സ്വയം കണ്ടെത്താന്‍ കഴിയുന്ന 675 എ.ഐ. ക്യാമറകളാണ് നിരത്തിലുള്ളത് .


കണ്ടെത്തുന്ന കുറ്റങ്ങളും പിഴകളും ഇങ്ങനെ....

ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോപാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തുക, റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റുക തുടങ്ങിയവയ്ക്ക് -250 രൂപ
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുക -2000
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ -ആദ്യപിഴ 2000, തുടര്‍ന്ന് 4000
അപകടകരമായ ഓവര്‍ടേക്കിങ് -ആദ്യപിഴ 2000, ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം -2000
മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ -5000
(ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയര്‍പോഡ്, നിയമവിരുദ്ധം)
തുടര്‍ച്ചയായ വെള്ളവര മുറിച്ചുകടന്നാല്‍ -250 സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ -500, അമിതവേഗം (കാര്‍) -1500
മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) -2000
ലെയ്ന്‍ ട്രാഫിക് ലംഘനം -2000
നിയമംലംഘിച്ച് മറികടക്കല്‍ -2000



പാര്‍ക്കിങ് അനുവദിച്ച സ്ഥലങ്ങളില്‍ മാത്രം
നോ പാര്‍ക്കിങ് ബോര്‍ഡില്ലെന്നു കരുതി എല്ലായിടത്തും പാര്‍ക്കിങ് അനുവദനീയമല്ല
വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തില്ലെങ്കിലും റോഡില്‍ നിര്‍ത്തിയാല്‍ പാര്‍ക്കിങ്ങായി പരിഗണിക്കും
വളവുകള്‍, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് പാടില്ല റോഡില്‍ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തില്‍ വാഹനം നിര്‍ത്തരുത്


റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള, മഞ്ഞ വരകള്‍ മുറിച്ചുകടക്കരുത് . ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം , ഇടവിട്ട വെള്ളവരകളുള്ളിടത്ത് ഓവര്‍ടേക്ക് ചെയ്യാം ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാര്‍ക്കിങ് പാടില്ല

ഒരു ദിവസം ഒരു പിഴമാത്രമല്ല

ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ അന്നേദിവസംപിന്നെ പിഴ അടയ്‌ക്കേണ്ടതില്ലെന്ന ധാരണ പൊതുവേയുണ്ട്. എന്നാല്‍, നിയമപ്രകാരം അത്തരമൊരു ഇളവില്ല. ഓരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അതിവേഗത്തിന് പിടിക്കപ്പെട്ടാല്‍ അന്നേദിവസംതന്നെ വീണ്ടും നിയമംലംഘിച്ചാല്‍ പിഴചുമത്തും.

ക്യാമറകണ്ട് വേഗംകുറച്ച് പോയാലും പിന്നീട് അതിവേഗമെടുത്താല്‍ പിടിക്കപ്പെടും. ദേശീയപാതകളിലെ സ്പീഡ് ക്യാമറകള്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. ഇതിനിടെ ദൂരം പിന്നിടാന്‍ അനുവദനീയമായതില്‍ കൂടുതല്‍ വേഗമെടുത്താല്‍ പിഴചുമത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (28 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (46 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (57 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends