Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോരട്ടെ പോരട്ടെ ഇനിയും... കാസര്‍ഗോഡ് വരെ നീട്ടിയ വന്ദേഭാരത് താമസിയാതെ മാംഗളൂര്‍ വരെ സര്‍വീസ് നടത്തിയേക്കും; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ തടസം; മൂകാംബിക ക്ഷേത്ര ദര്‍ശനം ഇനിയേറെ ഈസി

19 APRIL 2023 10:51 AM IST
മലയാളി വാര്‍ത്ത

മലയാളികളെല്ലാം വന്ദേഭാരതത്തില്‍ ചുറ്റിപ്പറ്റിയാണ്. വീണ്ടും സന്തോഷം നല്‍കുന്ന വാര്‍ത്ത കാസര്‍ഗോഡ് വരെ നീട്ടിയ വന്ദേഭാരത് താമസിയാതെ മംഗലാപുരം വരെ സര്‍വീസ് നടത്താനും സാധ്യതയുണ്ട്. സര്‍വീസ് യാര്‍ഡ് തയ്യാറാക്കുന്നത് മംഗലാപുരത്താണ്.

കര്‍ണാടകത്തില്‍ നിയമസഭാതിരഞ്ഞെടുപ്പുള്ളതു കൊണ്ടാണ് ഇതു പ്രഖ്യാപിക്കാത്തത്. 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിരുവനന്തപുരത്ത് വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമയമുള്‍പ്പെടെയുള്ള പ്രധാനകാര്യങ്ങള്‍ ഇന്നും നാളെയുമായി തീരുമാനിക്കും. എസ്.പി.ജി.സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. അവരുടെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങള്‍.

ഉദ്ഘാടന ദിവസം കോംപ്‌ളിമെന്ററി സര്‍വീസ് ആയിരിക്കും. ക്ഷണിക്കപ്പെട്ടവരായിരിക്കും യാത്രക്കാര്‍. പ്രധാനമന്ത്രി ആദ്യ സര്‍വീസില്‍ അല്‍പദൂരം യാത്ര ചെയ്യുമോ എന്ന് ഇന്നറിയാം. 26 മുതലായിരിക്കും റെഗുലര്‍ സര്‍വീസ്.

ട്രെയിനിന്റെ ടൈംടേബിള്‍, സ്റ്റോപ്പുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഡിവിഷണല്‍ അധികൃതരും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരും അംഗീകരിച്ച് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം കിട്ടുന്ന മുറയ്ക്കായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

അതേസമയം വന്ദേഭാരതിന്റെ പരീക്ഷണ സര്‍വീസിനിടെ എറണാകുളത്തിനടുത്ത് പിറവത്ത് സിഗ്‌നല്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡിവിഷണല്‍ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെ അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളില്‍ ഒന്നായ ഷൊര്‍ണൂരിനെയും സര്‍വീസിന്റെ ഭാഗമാക്കണമെന്ന് വി.മുരളീധരന്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന് വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ടു വര്‍ഷം മുമ്പേ കത്ത് നല്‍കിയിരുന്നതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് വന്ദേഭാരത് നേരത്തെ കിട്ടേണ്ടതായിരുന്നു. അവസാനമാണെങ്കിലും അത് വന്നത് നല്ല കാര്യം തന്നെ. കേരളത്തിന് കെ-റെയിലും വേണം. കേരളത്തിലെ പാളങ്ങളിലൂടെ വന്ദേഭാരതിന് വേഗത്തില്‍ ഓടാന്‍ കഴിയില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ തന്നെ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ പാളങ്ങളും ശക്തിപ്പെടുത്തണം. നല്ല സൗകര്യമുള്ള ട്രെയിന്‍ ഈ വേഗത്തില്‍ പോകുന്നതുകൊണ്ട് ഗുണമില്ല. വന്ദേഭാരതിനെ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ദേശീയപാതയ്ക്ക് സ്ഥലമെടുക്കാന്‍ 6,000 കോടി രൂപയാണ് സംസ്ഥാനം നല്‍കിയത്. ഇതിനായി പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം വന്ദേഭാരത് എക്‌സ്പ്രസിന്റെ രണ്ടാം പരിക്ഷണ ഓട്ടത്തിന് ഇന്ന് തമ്പാനൂരില്‍ നിന്ന് തുടക്കമായി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിന്‍ പുറപ്പെട്ടു. ട്രെയിന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തില്‍ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത...  (10 minutes ago)

  സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി...  (28 minutes ago)

പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ  (46 minutes ago)

സങ്കടക്കാഴ്ചയായി... ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങവേ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...  (57 minutes ago)

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോ  (1 hour ago)

  നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ  (1 hour ago)

അഗ്നിബാധയ്ക്കും കേസുകൾക്കും സാധ്യത: ഈ 3 രാശിക്കാർ സൂക്ഷിക്കുക!  (1 hour ago)

സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ ഫലപ്രഖ്യാപനം വീണ്ടും മാറ്റി... ജൂലൈ 17ന്‌ പ്രസിദ്ധീകരിക്കും...  (1 hour ago)

ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌  (1 hour ago)

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (9 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (10 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (10 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (10 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (10 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (11 hours ago)

Malayali Vartha Recommends