സംസ്ഥാനത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം തുടങ്ങി

സംസ്ഥാനത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ രണ്ടാംഘട്ട പരീക്ഷണ ഓട്ടം തുടങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 5.20ന് ട്രെയിന്‍ പുറപ്പെട്ടു. ട്രെയിന്‍ സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യതയേറെ.
കണ്ണൂര്‍ വരെ ഏഴുമണിക്കൂറിനുള്ളില്‍ ട്രെയിന്‍ എത്തിക്കാനാണ് ശ്രമം നടത്തുന്നത്. തിരിച്ച് തിരുവനന്തപുരത്തേക്കും പരീക്ഷണ ഓട്ടം നടത്തും. ട്രെയിനിന്റെ വേഗതയും സുരക്ഷയും കൂടുതല്‍ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷണ ഓട്ടം നടത്തുന്നത്.
അതേസമയം, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് കാസര്‍ഗോഡ് നീട്ടിയെന്ന് ഇന്നലെയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്.
ട്രെയിനിന്റെ വേഗം കൂട്ടാനായി രണ്ടു ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കുമെന്നും മണിക്കൂറില്‍ 70 മുതല്‍ 110 കിലോമീറ്റര്‍ വരെ വിവിധ മേഖലകളില്‍ വേഗത വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി .രണ്ടു ഘട്ടങ്ങളിലായാണ് ട്രാക്കുകളുടെ നവീകരണം നടക്കുക. ആദ്യഘട്ടത്തിനായി 381 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി മന്ത്രി .
https://www.facebook.com/Malayalivartha






















