എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയില്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണനയില്‍. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എന്‍ഐഎ ഇന്നു തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികള്‍ ആരംഭിക്കും.
പൊലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനാല്‍ ഷാരൂഖിനെ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. ഇത് സംബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എന്‍ഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും.
എന്‍ ഐ എ പരിശോധിക്കുക കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും . കേസ് ഏറ്റെടുക്കാനായി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ഐഎ കൊച്ചി യൂണിറ്റ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha























