സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു.... പുതുക്കിയ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. കൊഴുപ്പു കൂടിയ പാലായ മില്‍മ റിച്ച് (പച്ച കവര്‍) അര ലിറ്റര്‍ പാക്കറ്റിന് 29 രൂപയില്‍ നിന്ന് 30 രൂപയായും കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് (മഞ്ഞ കവര്‍) അര ലിറ്റര്‍ പാക്കറ്റിന് 24 രൂപയില്‍നിന്ന് 25 രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്.
പുതുക്കിയ വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വര്‍ധിപ്പിച്ചിട്ടില്ല.
അതേസമയം വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പച്ച, മഞ്ഞ പാക്കറ്റുകള്‍ ഒഴികെയുള്ളവയ്‌ക്കെല്ലാം വില കൂട്ടിയിരുന്നെന്നാണ് മില്‍മ വിശദീകരിക്കുന്നത്.
വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നുവെന്നും വ്യക്തമാക്കി മില്‍മ.
"
https://www.facebook.com/Malayalivartha






















