ശബരിമല തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണനയില്‍

ശബരിമല തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണനയില്‍. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി രാജവര്‍മയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് കൃഷ്ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ചാണ് . തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് ഹര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.
അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാനായി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ 2020ല്‍ സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ടായിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്മുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും കോടതി പരിഗണിക്കും. അതേസമയം, ഭക്തജന സഹസ്രങ്ങള്‍ ദര്‍ശന സായൂജ്യം നേടിയ വിഷു-മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമലനട ഇന്ന് അടയ്ക്കും.
വൈകുന്നേരം 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭീഷേകം എന്നിവ നടക്കും. രാത്രി 9.50ന് ഭഗവാനെ യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഇടവമാസ പൂജകള്‍ക്കായി വീണ്ടും നടതുറക്കുന്നത് മേയ് 14ന് വൈകുന്നേരം 5നാണ് .
"
https://www.facebook.com/Malayalivartha






















