മോഡിയുടെ സന്ദര്‍ശനം 14ന, വാഹനവ്യൂഹം കടന്നുപോകുന്ന മേഖലകളില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വാഹനവ്യൂഹം കടന്നുപോകുന്ന മേഖലകളില്‍ തിങ്കളാഴ്ച ഗതാഗത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തൃശൂരിലെ പരിപാടിക്കുശേഷം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് മലബാര്‍ (വിവന്റ) ഹോട്ടലിലേക്ക് റോഡ്മാര്‍ഗമാണ് പ്രധാനമന്ത്രി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് വാഹനവ്യൂഹം ജില്ലയില്‍ പ്രവേശിക്കും.
വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകള്‍ക്ക് ഇരുവശവും ഞായറാഴ്ചമുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. വാഹനവ്യൂഹം എത്തുന്നതിനുമുമ്പ് ദേശീയപാതയില്‍ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ മേഖലയില്‍ ഞായറാഴ്ചമുതല്‍ പാര്‍ക്കിങ് നിരോധവും ഉണ്ടാകും. വിവിധ കേന്ദ്രങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. റോഡിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കും. സുഗമമായ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന ഹമ്പുകള്‍ നീക്കംചെയ്യും. വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സുകളടക്കം മെഡിക്കല്‍സംഘങ്ങളും ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha