തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി... കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം

തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന്എല്‍ഡിഎഫ് യോഗം ചേരും.
മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകള്‍ യോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട. ഇതിന്റെ ആദ്യപടിയായി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉപവസിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന ആയുധം കേന്ദ്ര വിരുദ്ധ സമരമായിരിക്കും.
എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തേണ്ട സമര പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ജാഥകളാണ് മറ്റൊരു വിഷയം. ഒരു ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മറ്റൊന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മൂന്നാമത്തെ ജാഥ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിയും നയിക്കാനാണ് നേരത്തെയുള്ള ധാരണ.
"
https://www.facebook.com/Malayalivartha


























