കടബാധ്യത താങ്ങാനാകാതെ കര്‍ഷക ദമ്പതികള്‍ ആത്മഹത്യചെയ്തു

കടബാധ്യത താങ്ങാനാകാതെ കര്‍ഷക ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പെരിങ്ങോം പഞ്ചായത്തില്‍ കരിപ്പാലിലെ ജനാര്‍ദ്ദനന്‍ (60), ഭാര്യ ഇന്ദിര (50) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടുപേരും മാത്രമായിരുന്നു വീട്ടില്‍ താമസം. വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടര്‍ന്ന് ജനാര്‍ദ്ദനന്റെ സഹോദരന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ജനാര്‍ദ്ദനന്‍ വീടിന്റെ ഹാളിലും ഭാര്യ തൊട്ടടുത്ത മുറിയിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. കാര്‍ഷിക ആവശ്യത്തിനും മറ്റുമായി ജനാര്‍ദ്ദനന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കാര്‍ഷിക വിളകളുടെ വില തകര്‍ച്ച കാരണം വായ്പ കൃത്യമായി തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനാര്‍ദ്ദനന്‍ കുറച്ചുകാലമായി അസ്വസ്ഥനായിരുന്നു. ഷൈല, ഷൈനി, ഷൈമ എന്നിവര്‍ മക്കളാണ്. മൂന്നുപേരും വിവാഹിതരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha