സോണിയാ ഗാന്ധി ഈ മാസം 30ന് കേരളത്തിലെത്തും

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഡിസംബര്‍ 30ന് കേരളത്തിലെത്തും. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ശിവഗിരി തീര്‍ഥാടന ഉദ്ഘാടനച്ചടങ്ങിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ രജതജൂബിലി ആഘോഷത്തിലും സോണിയ പങ്കെടുക്കും. ഇതിന് മുമ്പും പലതവണ സോണിയാ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തിയരുന്നു.
2013ല്‍ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരുവന്തപുരത്തെത്തിയിരുന്നു. നെയ്യാര്‍ ഡാം പരിസരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ പുതിയ കെട്ടിടം സോണിയാ ഗാന്ധി ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ആര്‍ശങ്കറിന്റെ പ്രതിമ അനാച്ഛാദാനവും സോണിയ ഗാന്ധി നിര്‍വ്വഹിച്ചു. മതനിരപേക്ഷതയും ഐക്യവും ഊട്ടിയുറപ്പിച്ച് കേരളത്തെ നയിച്ച നേതാവായിരുന്നുആര്‍. ശങ്കറെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ മികച്ച നേതൃപാടവം വ്യക്തമാക്കിയ ആര്‍. ശങ്കര്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ സംഭാവനകള്‍ എക്കാലവുംഓര്‍ക്കുന്നതാണ്. എസ്.എന്‍ ട്രസ്റ്റ് ഉണ്ടാക്കപ്പെട്ട കാലം മുതല്‍ വിദ്യാഭ്യാസപുരോഗതിക്ക് വേണ്ടിയും അദ്ദേഹം പ്രയത്‌നിച്ചുവെന്ന് സോണിയ ഗാന്ധി പറഞ്ഞു. തിരുവനന്തപുരം പാളയത്ത് യുദ്ധസ്മാരകത്തിനരുകിലാണ് ആര്‍ ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha