ശബരിമലയെ തീര്‍ത്ഥാടന നഗരങ്ങളിലൊന്നായി മോഡി പ്രഖ്യാപിച്ചേക്കും, കേരള സന്ദര്‍ശനവേളയിലാകും പ്രഖ്യാപനമെന്നാണ് സൂചന

ശബരിമല ഇനി തീര്‍ത്ഥാടന നഗരങ്ങളിലൊന്നായി മാറുമെന്നാണ് സൂചന. ശബരിമലയെ രാജ്യത്തെ പ്രധാന തീര്‍ത്ഥാടന നഗരങ്ങളിലൊന്നായി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനവേളയില്‍ നടത്തുന്ന പ്രധാന പ്രഖ്യാപനം ഇതായിരിക്കുമെന്നാണ് സൂചന. രണ്ടുദിവസത്തെ തിരക്കിട്ട പരിപാടികളുമായി തിങ്കളാഴ്ചയാണ് മോദി കേരളത്തിലെത്തുന്നത്.
ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്നത് കേരളത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. എന്നാല്‍ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിനപ്പുറം ഔദ്യോഗിക തീര്‍ത്ഥാടന നഗരമായി പ്രഖ്യാപിച്ചാല്‍ ശബരിമലയുടെ വികസനത്തിന് വന്‍തോതില്‍ കേന്ദ്രസഹായം ലഭിക്കും. പ്രധാനമന്ത്രിയാകുംമുമ്പ് കേരളസന്ദര്‍ശനവേളയില്‍ ഇത്തരമൊരു നിര്‍ദ്ദേശം മോദിതന്നെ മുന്നോട്ടുവെച്ചിരുന്നു. ഇത്തവണ ഇതുസംബന്ധിച്ചു പ്രഖ്യാപനമുണ്ടാകും. സംസ്ഥാന ബി.ജെ.പി. നേതൃത്വവും ഈ ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍വെക്കും.
കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരു നല്‍കലും പ്രധാനമന്ത്രി നിര്‍വഹിച്ചേക്കും. ശിവഗിരി തീര്‍ത്ഥാടനസമ്മേളനത്തിന് സോണിയാഗാന്ധി എത്തുന്നുണ്ട്. അതിനുമുമ്പായി നടക്കുന്ന മോദിയുടെ സംസ്ഥാന സന്ദര്‍ശന പരിപാടിയില്‍ ശിവഗിരികൂടി ഉള്‍പ്പെടുത്തിയത് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്.
കേന്ദ്രം പ്രഖ്യാപിച്ച വനാവകാശനിയമം കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് സംസ്ഥാനത്തിനു നിര്‍ദ്ദേശം നല്‍കണമെന്ന് ബി.ജെ.പി. നേതൃത്വം പ്രധാനമന്ത്രിയോടാവശ്യപ്പെടും. കേരള മോഡല്‍ വികസനം പരാജയമാണെന്നും ഇതിനുപകരം മറ്റൊരു വികസനമാതൃക നിര്‍ദ്ദേശിക്കണമെന്നതുമാണ് ബി.ജെ.പി.യുടെ മറ്റൊരു ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha