Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിന് പിഴ നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍

26 APRIL 2023 09:29 PM IST
മലയാളി വാര്‍ത്ത

ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിന് പിഴ നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍. കൊറോണാ രക്ഷക് പോളിസിയെടുത്തയാള്‍ക്കാണ് ഇന്‍ഷൂറന്‍സ് തുക നല്‍കാന്‍ ഉത്തരവായത്. രണ്ട് ലക്ഷം രൂപ പിഴയും സേവനത്തില്‍ വീഴ്ച വരുത്തിയതിനാല്‍ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കല്‍ സ്വദേശി ജില്‍ഷ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. ഇഫ്‌കോ ടോക്കിയോ ഇന്‍ഷുറന്‍സ് കമ്പനിയാണ് പണം നല്‍കേണ്ടത്. ഒരു മാസത്തിനകം വിധി നടപ്പാക്കാതിരുന്നാല്‍ വിധി തിയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണം.

പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂര്‍ സമയം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നാല്‍ രണ്ട് ലക്ഷം രൂപ നല്‍കുമെന്ന വ്യവസ്ഥ നിലനില്‍ക്കേ ചികിത്സ കഴിഞ്ഞ് ഇന്‍ഷൂറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നല്‍കിയിരുന്നില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങള്‍ പരിശോധിച്ചതില്‍ വീട്ടില്‍ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇന്‍ഷൂറന്‍സ് അനുകൂല്യം നിഷേധിച്ചത്.

എന്നാല്‍ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഈ കാര്യത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുടെ നിലപാടിന് യാതൊരു പ്രസക്തിയുമില്ലെന്ന് കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമനും സി.വി. മുഹമ്മദ് ഇസ്മായിലും മെമ്പര്‍മാരായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിരീക്ഷിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (15 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (39 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (47 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends