ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവും സഹായിയും ആശുപത്രി ജീവനക്കാരെയാണ് കയ്യേറ്റം ചെയ്തത്. ഒരു നഴ്‌സിനും രണ്ട് ഇസിജി ടെക്‌നീഷ്യന്മാര്‍ക്കുമാണ് മര്‍ദനമേറ്റത്.
അക്രമി സംഘം മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആണ് സംഭവം. ബൈക്കില്‍ നിന്ന് വീണു പരിക്ക് പറ്റിയാണ് അശ്വിന്‍ ചികിത്സയ്ക്ക് എത്തിയത്.
മുറിവ് വൃത്തിയാക്കുന്നതിനിടെ ഇയാള്‍ നഴ്‌സിനോട് അപമാര്യാദയായി പേരുമായി. ബഹളം കേട്ട് എത്തിയ ഹെഡ് നഴ്‌സിനോടും പ്രതികള്‍ തട്ടിക്കയറി. വനിതാ നഴ്‌സുമാരുടെ ഫോട്ടോ എടുക്കാനും പ്രതി ശ്രമിച്ചു. ഇത് തടഞ്ഞതോടെയാണ് മര്‍ദനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























