ഫേസ്ബുക്ക് പരാമർശത്തിന്‍റെ പേരിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽക്കയറി ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ഫേസ്ബുക്ക് പരാമർശത്തിന്‍റെ പേരിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽക്കയറി ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി.
ഏനാനല്ലൂർ പടിഞ്ഞാറേ പുന്നമറ്റം നടേപ്പറമ്പിൽ റിയാസ് (28), ഓണേലിക്കുടിയിൽ നിഷാദ് (36) എന്നിവരെ പോത്താനിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്..വെങ്ങോല സ്വദേശി ഷിഹാബ് അലിക്കാണ് ആക്രമണത്തിൽ പരിക്കേട്ടിട്ടുള്ളത് . തടയാനായി ചെന്ന ഷിഹാബിന്‍റെ ഭാര്യയെയും ആക്രമിച്ചു.
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ ...: ഷിഹാബിന്‍റെ ഭാര്യാസഹോദരൻ റഷീദ് ഫേസ്ബുക്കിൽ കണ്ട ഫോട്ടോയിലിട്ട പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് . പ്രതികളുമായി ഇത് സംഘർഷത്തിൽ എത്തുകയും അന്ന് മർദനത്തിൽ റഷീദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമായത്. പുന്നമറ്റത്തുള്ള റഷീദിന്‍റെ വാടകവീട്ടിൽ കയറി ഷിഹാബിനെ ആക്രമിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























