യുവാവിനെ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍...

യുവാവിനെ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ മാതാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ടാപ്പിങ് തൊഴിലാളി ആയ വാമനപുരം മേലാറ്റുമൂഴി മുളമന വീട്ടില്‍ അനീഷ്(32) നെ മാര്‍ച്ച് 5ന് രാത്രി 10.30നാണ് വയറ്റില്‍ ഗുരുതരമായി മുറിവേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തുന്നത്.
ഉടന്‍ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊലീസ് പറയുന്നത് അനീഷ് സ്വയം ടാപ്പിങ് കത്തി ഉപയോഗിച്ച് കുത്തി മുറിവേല്‍പിച്ചെന്നാണ് മൊഴി എന്നാണ്. പക്ഷേ തന്റെ മകന്റേത് കൊലപാതകമാണെന്നും മകന് പരിക്ക് പറ്റുന്ന സമയം വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു എന്ന് സംശയിക്കുന്നതായും മാതാവ് പത്മകുമാരി നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവ ദിവസം രാത്രി 10.40ന് അനീഷിന്റെ മകള്‍ വിളിച്ചിട്ട് അച്ഛന്‍ കുത്തേറ്റ് കിടക്കുന്നു എന്നാണ് അറിയിച്ചത്. ദേഹത്ത് കത്തി കൊണ്ട് കുത്തിയ 3 പാടുകളുണ്ടായിരുന്നു.
ആന്തരികാവയവങ്ങള്‍ പുറത്തു ചാടിയ നിലയിലുമായിരുന്നു. മകന് സ്വന്തം നിലയില്‍ ഇത്തരത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയില്ലെന്നും മറ്റാരോ അപകടപ്പെടുത്തിയതാണെന്നു സംശയിക്കുന്നുവെന്നും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മൊഴി മാറ്റി നല്‍കിയതാണെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി, ഡിജിപി, റൂറല്‍ എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
" f
https://www.facebook.com/Malayalivartha

























