പീഡന കേസില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വര്‍ഷത്തിന് ശേഷം പിടിയില്‍....

പീഡന കേസില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വര്‍ഷത്തിന് ശേഷം പിടിയിലായി. നെടുമുടി തോട്ടുവാത്തല കാക്കരിയില്‍ വീട്ടില്‍, ലിജോ എന്ന മെല്‍വിന്‍ ജോസഫ് (34) ആണ് പിടിയിലായത്.
2012ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2012 ലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചത്. ഇതോടെ മുങ്ങിയ പ്രതി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
ഇയാളെ നെടുമുടി ഭാഗത്തു വെച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. എസ് എച്ച് ഒ ശ്യാകുമാര്‍, എസ് ഐ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മെല്‍വിന്‍ ജോസഫിനെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha

























