Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അതൊക്കെ ഒരു കാലം... കൊല്ലത്ത് ഭര്‍ത്താവിനെ ഭാര്യ മണ്‍വെട്ടികൊണ്ട് അടിച്ചുകൊന്നു; കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഒന്നരവര്‍ഷമായി അകന്ന് കഴിയുകയായിരുന്ന സാജുവും പ്രിയങ്കയും വീണ്ടും കണ്ടതോടെ പ്രശ്‌നം തുടങ്ങി; പോലീസിന്റെ ഉപദേശം ഏറ്റില്ല

05 MAY 2023 09:53 AM IST
മലയാളി വാര്‍ത്ത

കുടുംബവഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്ക് അടിച്ചുകൊന്നുവെന്ന വാര്‍ത്ത കണ്ട് സകലരും ഞെട്ടി. മരിച്ച ഭര്‍ത്താവിന്റേയും കൊന്ന ഭാര്യയുടേയും ഫോട്ടോ കണ്ട് വീണ്ടും ഞെട്ടി. കാരണം അത്രയ്ക്ക് സുമുഖരായ കുടുംബം. ഭാര്യയെ കണ്ടാല്‍ ഒരിക്കലും പറയില്ല അവരിത് ചെയ്യുമെന്ന്. വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ് ഭാര്യ പ്രിയങ്ക. ഇപ്പോള്‍ കൊലപാതകിയാണ്. ആ അടി ഒരിക്കലും ജീവനെടുക്കുമെന്ന് കരുതിയില്ല.

കടയ്ക്കല്‍ വെളളാര്‍വട്ടം കാറ്റാടിമൂട് സാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തു. സാജു ഓച്ചിറയിലെ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഒന്നരവര്‍ഷമായി സാജുവും പ്രിയങ്കയും അകന്ന് ജീവിക്കുകയായിരുന്നു. രണ്ടു മക്കളുമായി അര്‍ത്തിങ്ങലിലെ ഒരു വാടക വീട്ടിലാണ് പ്രിയങ്കയുടെ താമസം.

15 ദിവസം മുന്‍പ് സാജുവിനെതിരെ പ്രിയങ്ക കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചര്‍ച്ച നടത്തി വിട്ടയച്ചതാണ്. ഇതിനിടെയാണ് ഇരുവരും തമ്മില്‍ വീണ്ടും കലഹം ഉണ്ടായതും കൊലപാതകത്തിലെത്തിയതും.

വാടകവീട്ടിലെത്തിയ സാജു വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രിയങ്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുമുറ്റത്തു കിടന്ന മണ്‍വെട്ടിയെടുത്ത് പ്രിയങ്ക സാജുവിന്റെ തലയ്ക്കടിച്ചു. തലയുടെ പിന്നില്‍ വശമില്ലാതെ അടിയേറ്റ സാജു ബോധരഹിതനായി വീണു. ഇതോടെ ആകെ ഭയന്നു പോയി. പ്രിയങ്ക തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. പൊലീസ് സാജുവിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിയങ്ക വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ജംഗ്ഷന് സമീപത്തെ ആര്‍ത്തിങ്കലിലെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സാജുവും പ്രിയങ്കയും ഏറെക്കാലമായി പിണക്കത്തിലാണ്. പ്രിയങ്ക ഇതിനിടെ പലയിടങ്ങളിലും വാടകയ്ക്ക് വീടെടുത്ത് താമസിച്ചു. ഓരോ സ്ഥലത്തും സാജു എത്തി വഴക്കുണ്ടാക്കിയിരുന്നു.

ഒരുമാസം മുമ്പാണ് ആര്‍ത്തിങ്കലിലേക്ക് താമസം മാറ്റിയത്. അവിടെ ബുധനാഴ്ച സാജു എത്തിയെങ്കിലും പ്രിയങ്ക കതക് തുറന്നില്ല. ഇന്നലെ ഉച്ചയ്ക്ക് സാജു വീണ്ടുമെത്തി പ്രശ്‌നം ഉണ്ടാക്കിയതോടെ പ്രിയങ്ക കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. പൊലീസ് സ്ഥത്തെത്തുന്നതിന് മുന്‍പ് സാജുവിനെ പ്രിയങ്ക മണ്‍വെട്ടികൊണ്ട് തലയ്ക്കടിയേറ്റ് വീഴ്ത്തിയിരുന്നു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലയ്ക്കുള്ളില്‍ ഉണ്ടായ രക്തസ്രാവമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പതിനാറും എട്ടും വയസുള്ള രണ്ട് ആണ്‍മക്കളും പ്രിയങ്കയുടെ അമ്മയും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. സാജുവിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്. ആദ്യമൊക്കെ നന്നായി ജീവിച്ചിരിരുന്ന കുടുംബമാണ്. പിന്നീടാണ് എല്ലാം മാറി മറിഞ്ഞത്.

ചെറിയ ചെറിയ പിണക്കം വലുതായി. വഴക്ക് രൂക്ഷമായതോടെ ഒന്നര വര്‍ഷമായി സാജുവും പ്രിയങ്കയും പിണങ്ങി കഴിയുകയായിരുന്നു. പ്രിയങ്ക മാറി താമസിച്ച വാടകവീടുകളിലെല്ലാമെത്തി സാജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതേ തുടര്‍ന്ന് മൂന്നു വീടുകളാണ് ഒന്നര വര്‍ഷത്തിനിടയില്‍ മാറിയത്. ഒരു മാസം മുമ്പ് പ്രിയങ്ക വാടകയ്ക്ക് എടുത്ത വീട്ടിലാണ് സാജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മദ്യപിച്ചെത്തിയ സാജു പ്രിയങ്കയെ മര്‍ദ്ദിച്ചു. ഇതിനിടയില്‍ വീട്ടുമുറ്റത്തിരുന്ന മണ്‍വെട്ടി എടുത്ത് വീട്ടമ്മ ഭര്‍ത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ സാജു തളര്‍ന്ന് വീണു. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലാണ്. ഫോറന്‍സിക്, സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (48 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends