Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

കോട്ടയത്ത് ഓ‌ടുന്നതിനിടയിൽ കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ തീപിടിച്ചു, കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലെ ബൈക്കിൽ നിന്നും തീ പടർന്നത് ഭീതി പടർത്തി, രക്ഷാപ്രവർത്തനത്തിന് ഇടയിൽ ലോറിയുടെ മുകളിൽ നിന്ന് വീണ് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥന് പരിക്ക്

05 MAY 2023 08:02 AM IST
മലയാളി വാര്‍ത്ത

കോട്ടയം നീണ്ടൂർ പ്രാവെട്ടത്തിന് ഓട്ടത്തിനിടയിൽ കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീ പടർന്നു. കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലെ ബൈക്കിൽ നിന്നും തീ പടർന്നാണ് അപകട ഭീതി പടർത്തിയത്. അപകടത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് വാഹനത്തിന്റെ മുകളിൽ നിന്നു വീണ് പരിക്കേറ്റു. അഗ്നിരക്ഷാ സേനാ കോട്ടയം യൂണിറ്റിലെ അജിത്കുമാർ എസിനാണ് പരിക്കേറ്റത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ നീണ്ടൂർ പ്രാവെട്ടം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ടു. ഇതേ തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വാഹനം നിർത്തി. തുടർന്നു കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിൽ വിവരം അറിയിച്ചു.

അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും നാട്ടുകാരും പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വിഐ ബി.ആശാകുമാറിന്റെ നേതൃത്വത്തിൽ എം.വിഐമാരായ പി.കെ സെബാസ്റ്റ്യൻ, ജോർജ് വർഗീസ്, എസ്.സജിത്ത് എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഈ സമയം കൊണ്ട് അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി.

തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി വാഹനം കണ്ടെയ്‌നർ ലോറിയ്ക്കു അഭിമുഖമായി നിർത്തിയ ശേഷം രക്ഷാ പ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാ സേനാ വാഹനത്തിനു മുകളിൽ കയറി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ഇതിനിടെ വാഹനത്തിനു മുകളിൽ നിന്നും താഴെ വീണാണ് അജിത്കുമാറിന് പരിക്കേറ്റത്.

കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി സംശയിക്കുന്നു. ഇതിനിടെ നീണ്ടൂർ മുടക്കാലി ഭാഗത്ത് വച്ച് വൈദ്യുതി ലൈനിൽ തട്ടി ഷോർട്ടുണ്ടായിരുന്നതായി ഡ്രൈവർ പറയുന്നു. ഇതിന് ശേഷം വാഹനം നീണ്ടൂർ റോഡിൽ വാകമുക്ക് ജംഗ്ഷനിൽ വച്ച് തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്നു ക്യാബിൻ നിറച്ച് തീയാകുകയായിരുന്നു. കോട്ടയം, പാലാ , കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (18 minutes ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (32 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (45 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (9 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (10 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (11 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (11 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends