മുന്‍ വിരോധം കൊണ്ടുളള ആസൂത്രിത കൊലപാതകം... പെരുങ്കടവിള തോട്ടവാരം കുഴിവിള സ്വദേശി രഞ്ജിത് . ആര്‍. രാജിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍...

പെരുങ്കടവിള തോട്ടവാരം കുഴിവിള സ്വദേശി രഞ്ജിത് . ആര്‍. രാജിനെ ടിപ്പര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. പ്രതി കീഴാറൂര്‍ കൊലല്ംകാല ശ്യാം നിവാസില്‍ ശരത് ലാല്‍ എന്ന ശരത് മുന്‍ വിരോധം കൊണ്ട് ആസൂത്രിമായി നടത്തിയ കൊലപാതകമാണെന്നും ഒരു സാധാരണ വാഹന അപകട കേസായി ഇതിനെ കാണാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുളള വാദത്തിലാണ ്സര്‍ക്കാര്‍ നിലപാട് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. ജാമ്യ ഹര്‍ജിയില്‍ കോടതി വെളളിയാഴ്ച വിധി പറയും.
ടിപ്പര്‍ ഇടിച്ച് രഞ്ജിത്തിനെ കൊലപ്പെടുത്താനായില്ലെങ്കില്‍ മറ്റൊരു പദ്ധതിയും തയ്യാറാക്കിയാണ് പ്രതികള്‍ കാത്തിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ മാരായമുട്ടത്ത് വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്.
ഈസ്റ്റര്‍ ദിനത്തില്‍ നടന്ന റാലിയില്‍ രഞ്ജിത്തും പ്രതി ശരത് ലാലും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതിനെ ചൊല്ലിയും ആനാവൂരിലെ ഡെല്‍റ്റ കമ്പനിയില്‍ നിന്ന് ലോഡ് എടുക്കുന്നതിന്റെ സീനിയോറിറ്റിയെ സംബന്ധിച്ചും ഇരുവരും സംഭവദിവസം പെരുമ്പഴുതൂരില്‍ വച്ച് വാക്കേറ്റം ഉണ്ടായതിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം.
പുനയല്‍കോണത്ത് വച്ച് ബുളളറ്റിലെത്തിയ രഞ്ജിത്തിനെ ശരത് ലാലും കൂട്ടുകാരും ചേര്‍ന്ന് ടിപ്പര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശരത്ലാലിന്റെ സഹോദരന്‍ ശ്യാം ലാലിന്റേതാണ് ടിപ്പര്‍. ശരത് ലാലിന് പുറമെ സഹോദരന്‍ ശ്യാം ലാല്‍, ഇവരുടെ സുഹൃത്ത് പെരുങ്കടവിള ചാനല്‍ക്കര വിനീത് ഭവനില്‍ വിനീത് എന്ന സുജിത് എന്നിവരും കേസിലെ പ്രതികളാണ്, നിലവില്‍ മൂന്ന് പ്രതികളും ജയിലിലാണ്.
" f
https://www.facebook.com/Malayalivartha
























