സ്റ്റാലിന്റെ തലയില്‍ ഭാരംകെട്ടിവെച്ച് പിണറായി;അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ പ്രശ്‌നം ഉണ്ടാക്കുമ്പോള്‍ സ്റ്റാലിന് തലവേദന,നന്‍പന്‍ കൊടുത്ത പണി ഏറ്റു,മുല്ലപ്പെരിയാര്‍ വിഷയത്തിലെ അടി തന്നെ സഹിക്കാന്‍ വയ്യ ഇനി അരിക്കൊമ്പന്റെ പേരില്‍ അടി,രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമോ?

എന്റെ സഹോദരനാണ് എന്റെ ചങ്കാണ് സ്റ്റാലിനെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോഴേ തോന്നി സ്റ്റാലിന് പണിവരുന്നുണ്ടെന്ന്. അത് പക്ഷെ ഇങ്ങനെ ഒരു പണി ആയിരിക്കുമെന്ന് സ്റ്റാലിന്‍ സ്വപ്‌നത്തില്‍ പോലും കണ്ടുകാണില്ല. അരിക്കൊമ്പനിപ്പോള്‍ വിറപ്പിയ്ക്കുന്നത് തമിഴ്‌നാടിനെ. ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ് നടന്നതില്‍ തലപുകഞ്ഞിരിക്കുന്ന സ്റ്റാലിന് കൊമ്പന്‍ കടുത്ത തലവേദനയാകുന്നു. ഇതാണ് മാന്‍ഡ്രേക് ഇഫക്ട്. അല്ലെങ്കില്‍ തന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അടിയാണ്. ഇനി അരിക്കൊമ്പന്റെ പേരിലും അടി നടക്കുമോയെന്ന് കണ്ടറിയണം.
ജനവാസ മേഖലയില്‍ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെത്തുടര്‍ന്ന് ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പനെക്കൊണ്ട് തമിഴ്‌നാടും പൊറുതിമുട്ടുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പന്‍ അവിടെ കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി മേഘമലയില്‍ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പന്‍. കൃഷിയിടവും തമിഴ്‌നാട് വനം വകുപ്പിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇതോടെ വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്.
പെരിയാറിലേക്ക് അരിക്കൊമ്പനെ മാറ്റുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് അന്നേ വിദഗ്ദര്‍ വ്യക്തമാക്കിയതാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്ന് അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ സ്ഥിതി രൂക്ഷമാകുമെന്നും വിദഗ്ദര്‍ പറഞ്ഞിരുന്നു. പറമ്പിക്കുളത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്നും അഭിപ്രായം വന്നതാണ്. എന്നാല്‍ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ ജനങ്ങള്‍ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പെരിയാറിലേക്ക് മാറ്റിയത്. പേടിച്ചത് തന്നെ സംഭവിച്ചിരിക്കുകയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ് അരിക്കൊമ്പന്‍. വെറളി പിടിച്ചത് പോലെയാണ് അരിക്കൊമ്പനിപ്പോള്‍ പെരുമാറുന്നത്. അരിക്കൊമ്പന് ഒട്ടും പരിചിതമില്ലാത്ത മേഖലയാണ് പെരിയാര്‍. ചിന്നക്കനാലില്‍ വിഹരിച്ച് നടന്നിരുന്ന കൊമ്പനെ പെരിയാറില്‍ കൊണ്ട് തളച്ചിട്ടത് പോലെയാണിത്. വെറളിപിടിച്ച് നാടലുപാടും ഓടുന്ന അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ വലിയ ആക്രമണം അഴിച്ചുവിടും. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും വാഹനങ്ങല്‍ തകര്‍ക്കുകയും ജനങ്ങളില്‍ ഭീതിപടര്‍ത്തുകയുമാണ് അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ കാട്ടാനകളുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് റിസോര്‍ട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആനത്താരിയിലാണ് ജനങ്ങളെ കൊണ്ട് താമസിപ്പിച്ചിരിക്കുന്നത്. മൃഗങ്ങളെ അവിടെ നിന്നും കുടിയൊഴിപ്പിച്ച് ഭൂമികളെല്ലാം കൈയ്യേറുമ്പോള്‍ പണി ഇതുപോലെ കിട്ടുമെന്ന് ഇവരാരും ഓര്‍ത്തില്ല.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ തുരത്താനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസ മേഘലയില്‍ നിലയുറപ്പിച്ചു. ഇതേപ്പറ്റി കൃത്യമായ വിവരം തമിഴ്‌നാടിന് കൈമാറാന്‍ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥാ വ്യതിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ചില സമയങ്ങളില്‍ സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്. നേരത്തേ മണലൂര്‍ എസ്‌റ്റേറ്റില്‍നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്റേതായി പുറത്തുവന്ന ആദ്യ ദൃശ്യമായിരുന്നു ഇത്. മേഖലയില്‍നിന്ന് വെള്ളം കുടിച്ച ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വീടിന്റെ ചില ഭാഗങ്ങള്‍ തകര്‍ത്തതിന്റെ വിവരണങ്ങളും ചിത്രങ്ങളും പത്രത്തില്‍ നല്‍കിയിരുന്നു. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതില്‍ തകര്‍ക്കുകയും അരിച്ചാക്ക് ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചതുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് അരിക്കൊമ്പന്‍ തന്നെയാണോ എന്നതില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. അതേസമയം അരിക്കൊമ്പന്‍ അതേ മേഖലയില്‍ വിഹരിക്കുന്നതിനിടെത്തന്നെയാണ് ഈ പത്രവാര്‍ത്തയും പ്രചരിച്ചത്.
https://www.facebook.com/Malayalivartha























