വീഡിയോ കാളില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം യുവതിയുടെ നഗ്‌നദൃശ്യം കാണുന്ന വീഡിയോ... സംഭവത്തില്‍ അച്ചടക്കനടപടിയുമായി പാര്‍ട്ടി

കായംകുളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം വീഡിയോ കാളില്‍ പ്രവര്‍ത്തകയുടെ നഗ്‌നദൃശ്യം കണ്ട സംഭവത്തില്‍ അച്ചടക്കനടപടിയുമായി പാര്‍ട്ടി. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് യുവതിയുടെ നഗ്‌നദൃശ്യം കാണുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്.ലോക്കല്‍ കമ്മിറ്റി അംഗത്തെയും പ്രവര്‍ത്തകയെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയാണ് വെള്ളിയാഴ്ച രാത്രി യോഗം ചേര്‍ന്ന് നടപടിയെടുത്തത്.
ഇയാളെ കുട്ടികളുടെ വേനല്‍തുമ്പി കലാജാഥയുടെ പുതുപ്പള്ളിയിലെ കണ്‍വീനര്‍ ആക്കിയതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദവും.കഴിഞ്ഞ ദിവസം ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കായംകുളം ഏരിയാ കമ്മിറ്റിയംഗവുമായ ബിബിന്‍ സി. ബാബുവിനെ സി.പി.എം ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























