കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ഓട്ടമാറ്റിക് വെഹിക്കിള്‍ ടെസ്റ്റിങ് സെന്റര്‍ കരാറുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍നിന്ന് ടെസ്റ്റിങ് സെന്ററുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഉപകരാറാണു ലഭിച്ചത്. അതുകഴിഞ്ഞ് കെ- ഫോണ്‍ ജില്ലാ സെന്ററുകളുടെ സിവില്‍ ജോലികളുടെ ഉപകരാറും ലഭിച്ചു. ഇതിലൊന്നും സുതാര്യമല്ലാത്ത ഒരു ഇടപാടമില്ലെന്ന്ാണ് ഇന്നലെ മാധ്യമങ്ങളോട് സുരേന്ദ്രകുമാര്‍ പറഞ്ഞത്.

എ ഐ ക്യാമറ വിവാദം പത്ത് ദിവസത്തിലേറെയായി കേരളത്തില്‍ മാലപ്പടക്കം പോലെ പൊട്ടിക്കൊണ്ടിരിക്കുകയാണ്. വിവാദത്തിന്റെ തുടക്കം മുതല്‍ പുറത്തു വന്നതാണ് പ്രസാഡിയോ കമ്പനിയുടെ പേരും. സര്‍ക്കാര്‍ കരാറുകളില്‍ ഇത്രയധികം ശുഷ്‌കാന്തി കാണിക്കുന്ന പ്രസാഡിയോ കമ്പനിയുടെ യഥാര്‍ത്ഥ ഉടമയെ തേടിയുള്ള അന്വേഷണം എത്തി നിന്നത് അതിന്റെ ഡയറക്ടര്‍ കോഴിക്കോട്ടുകാരനായ രാംജിത്തിലാണ്. എന്നാല്‍ മാധ്യമങ്ങളോട ്‌സംസാരിക്കുമ്പോഴും കമ്പനി തന്റേതല്ലെന്ന് രാംജിത്തും പറഞ്ഞിരുന്നില്ല. മാധ്യമങ്ങള്‍ ഇന്നലെ ചുരണ്ടി പുറത്തിട്ടപ്പോഴാണ് കമ്പനിയുടെ യഥാര്‍ത്ഥ ഉടമ പത്തനംതിട്ട സ്വദേശി സുരേന്ദ്രകുമാര്‍ പുറത്തായത് . പത്ത് ദിവസം പ്രസാഡിയോ വിവാദങ്ങളില്‍ പെട്ട് ആടിയുലഞ്ഞിട്ടും പുറത്തു വരാത്ത ഉടമയെ മാധ്യമങ്ങള്‍ വലിച്ച് പുറത്തിടുകയായിരുന്നു. കമ്പനി എന്റേതാണേയെന്ന് നിലവിളിച്ചു കൊണ്ട സുരേന്ദ്രകുമാര്‍ ഇന്നലെ മാധ്യമങ്ങോട് സംസാരിച്ചു.
സുരേന്ദ്രകുമാര്‍ ഇപ്പോള്‍ തുരുവന്തപുരത്താണ് താമസിക്കുന്നത്. വിവാദങ്ങളില്‍പ്പെട്ട പ്രസാഡിയോയുടെ ഉടമയായ സുരേന്ദ്രകുമാര്‍ ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ കരാര്‍ കമ്പനിയുണ്ട്. എന്നാല്‍ ഒമാനില്‍ ഇദ്ദേഹത്തിനെതിരെ ലേബര്‍ കോടതിയില്‍ ഒന്നിലധികം കേസുകള്‍ നിലനില്ക്കുന്നതിനാല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളെ പറ്റിച്ചുതിനും ശമ്പളം നല്കാത്തതിനും ഇദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ്ബാബുവുമായി അടുത്ത ബന്ധമാണെങ്കിലും ബിസിനസ് ബന്ധമില്ലെന്ന് പ്രസാഡിയോ കമ്പനിയുടെ മുഖ്യ ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പ്രകാശ്ബാബുവുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. ഒമാനിലെ അയല്‍വാസിയും 2000 മുതല്‍ അടുത്ത സുഹ്യത്തുമാണ്. പ്രസാഡിയോയുടെ കേരളത്തിലെ കാര്യങ്ങള്‍ നോക്കുന്ന ഒ.ബി. രാംജിത്ത് ഒമാനില്‍ പ്രകാശ്ബാബുവിന്റെ സഹപ്രവര്‍ത്തകനായിരുന്നു. പ്രകാശ്ബാബു വഴിയാണ് രാംജിത്തിനെ പരിചയപ്പെടുന്നത്. പ്രസാഡിയോ കമ്പനിക്കു പ്രകാശ്ബാബുവുമായുള്ളതെല്ലാം സുതാര്യമായ ഇടപാടുകളാണ്, അതുകൊണ്ടാണു ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയതെന്നാണ് സുരേന്ദ്രകുമാര്‍ പറയുന്നത്.
റോഡ് ക്യാമറുമായി ബന്ധപ്പെട്ട കമ്പനികളുടെ കൂടിക്കാഴ്ചയില്‍ പ്രകാശ്ബാബു പങ്കെടുത്തിട്ടുണ്ടെങ്കില്‍ രാംജിത്തുമായുള്ള ബന്ധം കൊണ്ടായിരിക്കും. എന്നാല്‍, പങ്കെടുത്തോ എന്ന് എനിക്കു വ്യക്തതയില്ല' - അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലും വാഹന ടെസ്റ്റിങ് സെന്ററുകള്‍ക്കു ബിസിനസ് സാധ്യതയുണ്ടെന്നു പറഞ്ഞത് ഒ.ബി.രാംജിത്താണെന്നും അങ്ങനെയാണ് പ്രസാഡിയോ കമ്പനി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തതെന്നും ഡയറക്ടര്‍ സുരേന്ദ്രകുമാര്‍് പറയുന്നു. ഓട്ടമാറ്റിക് ടെസ്റ്റിങ് സെന്ററുകള്‍ സ്ഥാപിക്കുന്ന ജര്‍മന്‍ കമ്പനിയുമായി പരിചയപ്പെടുത്തിയതും രാംജിത്താണ്.
തനിക്ക് ഒമാനിലെ ബിസിനസ് നോക്കാനുള്ളതിനാല്‍ കേരളത്തില്‍ ശ്രദ്ധിക്കാനാകില്ല. അതിനാല്‍ ഇവിടെയുള്ള കാര്യങ്ങള്‍ രാംജിത്ത് നടത്തണമെന്നു നിര്‍ദേശിച്ചു. തന്റെ മറ്റു കമ്പനികളുമായൊന്നും രാംജിത്തിനു ബന്ധമില്ല. ഖാലിദ് ബിന്‍ അഹമ്മദ് ആന്‍ഡ് സണ്‍സ് എന്ന പ്രധാന കമ്പനിയുള്‍പ്പെടെ തനിക്ക് 3 കമ്പനികള്‍ ഒമാനിലുണ്ടെന്നും സുരേന്ദ്രകുമാര്‍ പറയുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ഓട്ടമാറ്റിക് വെഹിക്കിള്‍ ടെസ്റ്റിങ് സെന്റര്‍ കരാറുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്. കേരളത്തില്‍ കരാര്‍ ലഭിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍നിന്ന് ടെസ്റ്റിങ് സെന്ററുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഉപകരാറാണു ലഭിച്ചത്. അതുകഴിഞ്ഞ് കെ- ഫോണ്‍ ജില്ലാ സെന്ററുകളുടെ സിവില്‍ ജോലികളുടെ ഉപകരാറും ലഭിച്ചു. ഇതിലൊന്നും സുതാര്യമല്ലാത്ത ഒരു ഇടപാടമില്ലെന്ന്ാണ് ഇന്നലെ മാധ്യമങ്ങളോട് സുരേന്ദ്രകുമാര്‍ പറഞ്ഞത്.
കെഫോണിന്റെ ജോലികള്‍ക്കായി ജീവനക്കാരെ താമസിപ്പിക്കാനാണ് രാംജിത്ത് വഴി പ്രകാശ്ബാബുവിന്റെ കൊച്ചിയിലെ വീട് വാടകയ്‌ക്കെടുത്തത്. വാടകത്തുക എഗ്രിമെന്റ് വച്ചു തന്നെ പ്രകാശ്ബാബുവിനു കൈമാറിയതു സുതാര്യത ഉറപ്പാക്കാനാണ്. അതുപോലും അപവാദങ്ങള്‍ക്ക് ഇടയാക്കിയതിനാലാണു വിശദീകരിക്കുന്നത്. റോഡ് ക്യാമറ കരാറില്‍ 14 കണ്‍ട്രോള്‍ റൂമുകളുടെ രൂപീകരണവും ക്യാമറ സ്ഥാപിക്കലുമായിരുന്നു തങ്ങളുടെ ജോലി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും സമീപിക്കുമ്പോള്‍ സംഭാവന നല്‍കാറുണ്ട്. സിപിഎമ്മിന് 20 ലക്ഷം രൂപ നല്‍കിയത് കേരളത്തിലെ റോഡുകള്‍ നന്നാക്കിയത് കണ്ടിട്ടാണ്. 42 കൊല്ലമായി ഒമാനില്‍ റോഡ് നിര്‍മാണജോലികള്‍ നടത്തുന്ന തനിക്കു കേരളത്തില്‍ കൈക്കൂലി നല്‍കി കരാര്‍ എടുക്കേണ്ട കാര്യമില്ലെന്നും സുരേന്ദ്രകുമാര്‍ പറയുന്നു.
കാര്യങ്ങള്‍ ഇത്രയും സുതാര്യമാണെന്ന് അവകാശപ്പെടുന്ന സുരേന്ദ്രകമാര്‍ കഴിഞ്ഞ പത്തു ദിവസം കമ്പനിയുടെ വിവരങ്ങളുമായി കാണാമറയത്തിരുന്നതെന്തിനെന്ന ചേദ്യവും ഉയരുകയാണ്. 2018 ല്‍ ആരംഭിച്ച കമ്പനിയ്ക്ക് സര്‍ക്കാര്‍ കരാറുകള്‍ യാതൊരും തടസ്സവുമില്ലാതെ കിട്ടികൊണ്ടിരിക്കുന്നതിന്റെ രഹസ്യവും പുറത്തു വരാനുണ്ട്. ആയിരക്കണക്കിന് ടെക്‌നിക്കല്‍ മേഖലയിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഗതാഗത വകുപ്പിലെ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ കമ്പനികളാണെന്നതും ശ്രദ്ധേയമാണ്. പ്രസാഡിയോ എന്റേതാണേയെന്ന് നിലവിളിച്ചു കൊണ്ട് പുറത്തു വന്ന സുരേന്ദ്രകുമാറിന്റൈ ഒമാനിലെ ബിസിനസ് സംരംഭങ്ങളിലെ വിവരങ്ങളും പുറത്തായി തുടങ്ങിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പലര്‍ക്കും പത്തും പതിനെട്ടും മാസത്തെ ശമ്പളം നല്കാനുണ്ട്. ശമ്പളം ലഭിക്കാതെയും പട്ടിണി കിടന്നും ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പനാണ് പുറത്തു വിട്ടത്.
ശമ്പളം കിട്ടാതെയാകുമ്പോള്‍ മറ്റ് കമ്പനികളിലേയ്ക്ക് തൊഴില്‍ തേടി പോകാന്‍ പലരും നിര്‍ബന്ധിതരായിട്ടുണ്ട്. അങ്ങനെ മാറി പോകുന്നവര്‍ക്ക് എന്‍ ഒസി നല്കുമ്പോള്‍ പത്തും പതിനെട്ടും മാസത്തെ ശമ്പളം നല്കാറില്ല. ഒമാന്‍ മിനിസ്ട്രറി ഓഫ് ലേബറില്‍ നിരവധി പരാതികള്‍ തീര്‍പ്പാക്കാതെ നില്ക്കന്നുണ്ട്. സുരേന്ദ്രന്‍ നടത്തി കൊണ്ടിരുന്ന ഖാലിദ് അഹമ്മദി ആന്റ് സണ്‍സ് റോഡും പാലങ്ങളും പണിയുന്ന കമ്പനിയണ് മകന്‍ ജിതിന്‍ നടത്തുന്ന കമ്പനി അല്‍ നെഹാന്‍ എന്നതാണ്. 2018 മുതല്‍ ആയിരക്കണക്കിന് തൊഴിലാളികളെ ശമ്പളം നല്കാതെ പണിയെടുപ്പിച്ചതിനും ഒമാന്‍ ലേബര്‍ കോടതിയില്‍ കേസ് നിലനില്ക്കുകയാണെന്നാണ് അറിയുന്നത്. കോവിഡ് കാലത്ത് ആഹാരവും ,വെള്ളം പോലും നിഷേധിച്ച് തൊഴിലാളികളെ കഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഒരു ലക്ഷം രൂപ മുതല്‍ അന്‍പത് ലക്ഷത്തോളം രൂപ ശമ്പള കുടിശിക കിട്ടാനുള്ള ജോലിക്കാര്‍ ഉണ്ടെന്നും അവരാണ് സുരേന്ദ്രനെതിരെ ഇന്ത്യന്‍ എംബസിയിലും, ഒമാനിലും കേസുകള്‍ നടത്തുന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്തു വരുന്നത് കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ നിരവധി പേര്‍ നാട്ടിലെത്തി ജീവന്‍ തിരിച്ചു പിടിയ്ക്കുകയായിരുന്നു. പണം നല്കനുളളവരുടെ പരാതിയെ തുടര്‍ന്നാണ് ഒമാനില്‍ നിന്ന് പുറത്തായതെന്നും പറയപ്പെടുന്നു.തൊഴിലാളികലെ കൊള്ളയടിച്ച പണാമാണ് സിപിഎം സ്വീകരിച്ചതെന്ന ആരോപണവുമുയരുന്നുണ്ട്. 20 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ഫണ്ടായി സിപിഎം സ്വീകരിച്ചതെന്നാണ് രേഖകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























