ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ്... നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത , ജീല്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടും. ഒമ്പതിനുശേഷം ഇത് കൂടുതല്‍ ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി മാറും. മോക്ക എന്നായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. എന്നാല്‍, ഇതിന്റെ സ്വാധീനത്താല്‍ പത്തുവരെ മഴയ്ക്ക് സാധ്യതയേറെയാണ്.
നാളെ എറണാകുളത്തും വയനാട്ടിലും ചൊവ്വാഴ്ച എറണാകുളത്തും ഇടുക്കിയിലും ബുധനാഴ്ച കോഴിക്കോട്ടും വയനാട്ടിലും മഞ്ഞ മുന്നറിയിപ്പ് നല്‍കി. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha























