തപ്പ് കണ്ണാ തപ്പ്... സഖാക്കള്‍ ഉണ്ടാക്കിയ വിവാദം കാരണം കേരള സ്റ്റോറ്റി സൂപ്പര്‍ ഹിറ്റ്; എതിര്‍പ്പുകള്‍ ഏശിയില്ല; കോടതി പോലും കനിഞ്ഞില്ല; ഒരക്രമവുമുണ്ടായില്ല; ഭീകരപ്രവര്‍ത്തനം തുറന്നുകാട്ടുന്ന സിനിമ; ദ് കേരള സ്റ്റോറിക്ക് നികുതി ഇളവു നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

കേരളത്തിലെ സഖാക്കള്‍ തുടങ്ങിവച്ച വിവാദത്തിന് അവര്‍ക്ക് നല്‍കേണ്ടി വന്നത് വലിയ വിലയാണ്. ഭീകര പ്രവര്‍ത്തനം ചര്‍ച്ചയാകുന്ന സിനിമ സസ്‌പെന്‍സ് ത്രില്ലറായി തീയറ്ററില്‍ നിറഞ്ഞോടുകയാണ്. കോടതി പോലും കനിയാതെ വന്നതോടെ സിനിമ സൂപ്പര്‍ ഹിറ്റായി. എതിര്‍പ്പുകള്‍ കുറഞ്ഞു.
അതേസമയം ദ് കേരള സ്റ്റോറിക്ക് നികുതി ഇളവു നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവ്രാജ് സിങ്ങ് ചൗഹാനാണ് ഇളവ് പ്രഖ്യാപിച്ചത്. ഭീകരപ്രവര്‍ത്തനം തുറന്നുകാട്ടുന്നതാണ് സിനിമ. ഇത് എല്ലാത്തരം ആളുകളും കാണണം. ഇതിനായാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്ന് ശിവ്രാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. ബിജെപിയും ഹൈന്ദവ സംഘടനകളും ചിത്രത്തിന്റെ നികുതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
'ദ് കേരള സ്റ്റോറി' കേരളത്തില്‍ 20 തിയറ്ററുകളിലാണ് വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും കോടതി പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറില്‍ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.
ദി കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദങ്ങളില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത് രംഗത്തെത്തി. ദി കേരള സ്റ്റോറിയ്ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു. എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.
സുദീപോ സെനിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ അഡാ ശര്‍മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മെയ് 5 നു റിലീസിനെത്തിയ ചിത്രത്തില്‍ സത്യങ്ങളൊന്നും തന്നെയല്ല ദൃശ്യമാകുന്നതെന്ന് ചൂണ്ടികാട്ടി അനവധി പേര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ബോളിവുഡ് താരം കങ്കണ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
അതേസമയം 100 ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പം 'ദ് കേരള സ്റ്റോറി' സിനിമ കണ്ട് ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി സെക്രട്ടറി അഭിജത് മിശ്രയാണ് നവയുഗ് കന്യ പിജി കോളജിലെ ഹിന്ദു വിദ്യാര്‍ഥിനികള്‍ക്കൊപ്പം സിനിമ കണ്ടത്. 'ലവ് ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കേരള സ്റ്റോറി നിര്‍ബന്ധമായും കാണുക' എന്ന് അദ്ദേഹം ഇതിനുശേഷം ട്വീറ്റ് ചെയ്തു.
വിദ്യാര്‍ഥിനികളെ സിനിമ കാണിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ലവ് ജിഹാദ് പ്രണയത്തെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ നമ്മുടെ കുട്ടികളെ രാജ്യവിരുദ്ധരാക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മറ്റുള്ളവരെ ശാരീരിക ചൂഷണത്തിന് വിധേയമാക്കുന്നതും അവരെ തെറ്റായ പാതയിലേക്ക് തള്ളിവിടുന്നതും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദ് കേരള സ്റ്റോറി' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ 'തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതില്‍ പങ്കിടുന്നത് അറിയാമോ' എന്ന ചോദ്യവുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. 'മൈകേരളസ്റ്റോറി' എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
'കേരള സ്റ്റാറി' സിനിമ ഉയര്‍ത്തിയ വിവാദത്തിന് പിന്നാലെ നിരവധി പ്രമുഖര്‍ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. േകരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഭവങ്ങളും നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. സിനിമയ്‌ക്കെതിരെ തിയറ്ററില്‍ തന്നെ '2018' എന്ന ചിത്രത്തിലൂടെ നല്‍കിയ മറുപടിയും ചിലര്‍ പങ്കിടുന്നു.
സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും സാങ്കല്‍പിക ചിത്രമാണത്, ചരിത്രസിനിമയല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയുള്ള സാങ്കല്‍പിക കഥയാണെന്ന് ഉള്‍പ്പെടെ സിനിമയുടെ ഡിസ്‌ക്ലെയ്മറില്‍ ഉണ്ടെന്നു കമ്പനി അറിയിച്ചത് പരിഗണിച്ചാണ് ഹൈക്കോടതി ആവശ്യം തള്ളിയത്.
"
https://www.facebook.com/Malayalivartha























