Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അരിക്കൊമ്പന്‍ അരിശക്കൊമ്പനായി... അരിക്കൊമ്പന്‍ കാരണം മേഘമലയിലെ താമസക്കാര്‍ക്ക് മനസമാധാനം പോയി; മേഘമലയില്‍ സഞ്ചാരികള്‍ക്കു വിലക്ക്; സിഗ്‌നല്‍ വിവരങ്ങള്‍ കേരളം കൈമാറുന്നില്ലെന്ന് തമിഴ്‌നാട്; കേരളവും തമിഴ്‌നാടും തമ്മിലുള്ള അടിയായി മാറാതിരിക്കാന്‍ ഏറെ ശ്രദ്ധ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം

07 MAY 2023 08:48 AM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പന്‍ തമിഴ്‌നാട്ടുകാരുടെ മനസമാധാനം കെടുത്തുകയാണ്. നമ്മുടെ അരിക്കൊമ്പന്‍ അവരുടെ അരിശ കൊമ്പനാണ്. അരിക്കൊമ്പന്‍ എത്തിയതോടെ മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കി. മേഘമലയില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ തമിഴ്‌നാട് വനംവകുപ്പ് മടക്കിയയച്ചു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികള്‍ക്കും യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തത്.

അതേസമയം അരിക്കൊമ്പന്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയാല്‍ കേരളം ചെയ്തതുപോലെ മയക്ക് വെടി വച്ച് പിടിച്ച് ഉള്‍വനത്തിലാക്കും. അവസാനം അരിക്കൊമ്പന്‍ കേരളത്തില്‍ തന്നെയെത്തും.

വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അരിക്കൊമ്പന്‍ കാടിനു പുറത്തിറങ്ങി ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെട്ടത്. ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ടി.ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നില്‍പെട്ടു. വാഹനം പിന്നിലേക്ക് ഓടിച്ചു മാറ്റിയാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനാണെന്നു തിരിച്ചറിഞ്ഞത്. വനപാലകര്‍ ആനയെ കാട്ടിലേക്ക് ഓടിച്ചു.

അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വിവരങ്ങള്‍ കേരളം വിവരം കൈമാറുന്നില്ലെന്ന് തമിഴ്‌നാട് വനപാലകര്‍ പറയുന്നു. ഇതുമൂലം ആനയുടെ നീക്കം നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടുന്നതായി ചിന്നമന്നൂര്‍ റേഞ്ച് ഓഫിസര്‍ ശിവാജി പറഞ്ഞു. ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകല്‍ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംഘം രംഗത്തുണ്ട്. അരിക്കൊമ്പനെക്കുറിച്ചാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ജനസംസാരം. 10 ആളുകളെ കൊലപ്പെടുത്തിയ ആനയാണ് എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

മേഘമല, ഹൈവേയ്‌സ്, മണലാര്‍, മേല്‍മണലാര്‍, വെണ്ണിയാര്‍, മഹാരാജാമെട്ട്, ഇരവിങ്കലാര്‍ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേര്‍ന്നാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയില്‍ എത്തിയിട്ട് മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല.

അരിക്കൊമ്പന്‍ പിന്‍വാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരില്‍ നിന്ന് തമിഴ്‌നാട് വനം വകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്നു വേണം മേഘമലയില്‍ എത്താന്‍. ഇന്നലെ ഈ ചെക്‌പോസ്റ്റില്‍ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു.

അതേസമയം അരിക്കൊമ്പന്‍ വിഷയത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ആരോപണം. മാര്‍ച്ച് 21ന് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് 'മനുഷ്യ - കാട്ടാന സംഘര്‍ഷം' നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇന്‍ഡോ-ജര്‍മന്‍ ജൈവ വൈവിധ്യ പദ്ധതിയുടെ ഭാഗമായി വിവിധ വര്‍ഗങ്ങളില്‍പെട്ട പത്തു വന്യജീവി വിഭാഗങ്ങളുമായുള്ള സംഘര്‍ഷം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നാലു പൊതു മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടെ പതിനാലു മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ പുസ്തകങ്ങളാണ് പുറത്തിറക്കിയത്.

ഇതിലെ പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങളാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ ലംഘിക്കപ്പെട്ടതെന്ന് കേരള ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) ആരോപിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിലെ രണ്ടു പ്രധാന നിര്‍ദേശങ്ങളാണ് ലംഘിക്കപ്പെട്ടതെന്നാണ് ആരോപണം. പിടികൂടുന്ന ആന ഏതെങ്കിലും മനുഷ്യരെ കൊന്നിട്ടുണ്ടെങ്കില്‍ അവയെ വീണ്ടും തുറന്നു വിടരുതെന്നതാണ് ലംഘിക്കപ്പെട്ട ഒരു നിര്‍ദേശം. ഇവയെ പ്രത്യേക കൂടൊരുക്കി സംരക്ഷിക്കണം.

ആനകള്‍ കൂടുതലായി കാണപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം പിടികൂടുന്ന അപകടകാരികളായ ആനകളെ താമസിപ്പിക്കാനുള്ള ഒരു സങ്കേതമെങ്കിലും ഉണ്ടാവണമെന്നും നിര്‍ദേശമുണ്ട്. പിടികൂടുന്ന ആനയെ അവ ഒരിക്കലും പിടികൂടപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്താത്ത വിധം കുറഞ്ഞത് 200 മുതല്‍ 300 കിലോമീറ്റര്‍ ദൂരത്തില്‍ വിട്ടയക്കണമെന്നതാണ് ലംഘിക്കപ്പെട്ട രണ്ടാമത്തെ നിര്‍ദേശം. അതും പാലിക്കപ്പെട്ടില്ല. എന്തായാലും അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലെത്തുമോയെന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (26 minutes ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (33 minutes ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (40 minutes ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (46 minutes ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (52 minutes ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (53 minutes ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (57 minutes ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (57 minutes ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (1 hour ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (1 hour ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

എം.ജി ശ്രീകുമാറിനും ആലങ്കോട് ലീലാകൃഷ്ണനും എസ്.ബി.ടി ഓര്‍മ്മക്കൂട് പുരസ്‌കാരങ്ങള്‍  (2 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (2 hours ago)

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

31കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കൊലപ്പെടുത്തിയെന്ന് കുടുംബത്തിന്റെ ആരോപണം  (3 hours ago)

Malayali Vartha Recommends