ഹരിപ്പാട് ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ഹരിപ്പാട് ഗൃഹനാഥനെ വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ വടക്ക് പ്രവീണ ഭവനത്തില്‍ പ്രദീപ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.30 ഓടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. നിര്‍മ്മാണ മേഖലയിലെ ജോലികള്‍ക്ക് പോകുന്ന പ്രദീപ് എല്ലാ ദിവസങ്ങളിലും വീട്ടില്‍ എത്തുന്ന പതിവ് ഇല്ല.
വ്യാഴാഴ്ചയും വീട്ടില്‍ എത്തിയിരുന്നില്ല. കക്ക വാരാന്‍ പോകുന്ന ശീലവും ഉണ്ടായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. ബിന്ദുവാണ് ഭാര്യ. മക്കള്‍: പ്രവീണ, ആദിത്യന്‍.
"
https://www.facebook.com/Malayalivartha























